
ചൈനയെ വിട്ടൊഴിയാതെ റിയൽ എസ്റ്റേറ്റ് ‘ട്രാജഡി’; കാത്തിരിക്കുന്നത് കൂടുതൽ തകർച്ച! | ചൈന | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – China real estate crisis | China economy | China Crisis | China Real estate | Manorama Online
ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖല നീങ്ങുന്നത് കൂടുതൽ തകർച്ചയിലേക്ക്.
2017ൽ ചൈനീസ് നഗരങ്ങളിൽ പുതിയ ഭവനപദ്ധതികൾക്കുള്ള ഡിമാൻഡ് രണ്ടുകോടിയിലേറെയായിരുന്നു. വരുംവർഷങ്ങളിൽ ഇത് 50 ലക്ഷത്തിനും താഴേക്ക് ഇടിയുമെന്ന് രാജ്യാന്തര ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് അഭിപ്രായപ്പെട്ടു.
Xi Jinping (Image from Shutterstock)
ജനസംഖ്യ കുറയുന്നതും യുവാക്കൾ വിദേശത്തേക്ക് പറക്കുന്നതും കനത്ത തിരിച്ചടിയാകുകയാണ്. സാമ്പത്തികഞെരുക്കത്തെ തുടർന്ന് നഗരവൽകരണം മന്ദഗതിയിലായതും പ്രതിസന്ധി കൂട്ടുന്നു.
ജനനനിരക്ക് കുറഞ്ഞതും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുന്നതും തിരിച്ചടിയാണ്. ഡിമാൻഡിൽ വൻ വീഴ്ച ജനസംഖ്യ കുറയുന്നത് 2020-2030 കാലയളവിൽ ഭവനപദ്ധതികളുടെ ഡിമാൻഡിൽ പ്രതിവർഷം 5 ലക്ഷം വീതം ഇടിവിന് വഴിവയ്ക്കുമെന്ന് ഗോൾഡ്മാൻ സാക്സ് അനുമാനിക്കുന്നു.
2030-2040 കാലയളവിൽ പ്രതിവർഷ ഇടിവ് 14 ലക്ഷം വരെയാകാം. 2010ൽ പ്രതിവർഷ ഡിമാൻഡ് 15 ലക്ഷം വീടുകളായിരുന്നു.
Image: Shutterstock/Pla2na
ജനനനിരക്ക് കുത്തനെ ഇടിഞ്ഞത് പരിഗണിച്ച്, ‘ഒറ്റകുട്ടി’ നയത്തിൽ ചൈന ചില ഇളവുകൾ നൽകിയിരുന്നു. എന്നാൽ, വരുമാനത്തകർച്ചയും സാമ്പത്തികഭദ്രതയില്ലായ്മയും മൂലം ജനങ്ങൾ ‘ഒറ്റകുട്ടി’ നയത്തിൽ തന്നെ തുടർന്നതും ജനസംഖ്യ വർധനയെ ബാധിച്ചു.
ആവശ്യത്തിന് കുട്ടികളില്ലാത്തതിനാൽ ചൈനയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ താഴുവീണത് 36,000ലേറെ കിൻഡർഗാർട്ടനുകൾക്കാണെന്നും (കെജി സ്കൂളുകൾ) റിപ്പോർട്ടുകൾ പറയുന്നു. തകർച്ചയും ജിഡിപിയും മേയിൽ ചൈനയിലെ 30 മുൻനിര നഗരങ്ങളിൽ പുതിയ ഭവനപദ്ധതികളുടെ വിൽപന 3% ഇടിഞ്ഞിരുന്നു.
ജൂണിലെ ആദ്യപകുതിയിൽതന്നെ ഇടിവ് 11 ശതമാനമായിട്ടുണ്ട്. ചൈനയുടെ ജിഡിപിയിൽ 25 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്.
ചൈന കടുത്ത പ്രതിസന്ധിയിൽ; വിപണിയിൽ മാന്ദ്യം, പണച്ചുരുക്കം രൂക്ഷം, കൂപ്പുകുത്തി യുഎസിലേക്കുള്ള കയറ്റുമതി – വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: China’s Deepening Real Estate Crisis Hits Economy Amid Population Decline and Slowing Urbanization.
mo-business-realestate 4a9b47erlfrvpiu5v5emf0dcgt 74at65i9lnnnob9av8n2nocf3j-list mo-news-world-countries-china mo-business-business-news 7q27nanmp7mo3bduka3suu4a45-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]