
ജർമൻ കമ്പനിക്കായി ആയുധങ്ങൾ നിർമിക്കാൻ അനിൽ അംബാനിയുടെ കമ്പനി; മഹാരാഷ്ട്രയിൽ വരുന്നത് വമ്പൻ ഫാക്ടറി | റിലയൻസ് ഡിഫൻസ് | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Anil Ambani | Reliance Defence | Rheinmetall AG | Germany | Manorama Online
പ്രതിരോധ മേഖലയിൽ പുതിയ കുതിപ്പിന് അനിൽ അംബാനി (Anil Ambani) നയിക്കുന്ന റിലയൻസ് ഡിഫൻസ് (Reliance Defence). ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി (Rheinmetall AG) ആർട്ടിലറി ഷെല്ലുകളും (artillery shells) വെടിക്കോപ്പുകളും (explosives) നിർമിച്ചു നൽകാനുള്ള കരാറിൽ റിലയൻസ് ഡിഫൻസ് ഒപ്പുവച്ചു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ റിലയൻസ് ഡിഫൻസ് സ്ഥാപിക്കുന്ന വമ്പൻ ഫാക്ടറിയിൽ നിന്നാകും റൈൻമെട്ടോളിനുള്ള ആർട്ടിലറി ഷെല്ലുകളും വെടിക്കോപ്പുകളും ലഭ്യമാക്കുക. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ആയുധ നിർമാണ ഫാക്ടറിയായിരിക്കും ഇത്.
അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ (Reliance Infrastructure) ഉപസ്ഥാപനമാണ് റിലയൻസ് ഡിഫൻസ്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടുന്ന മൂന്നാമത്തെ പ്രതിരോധ കരാറാണിത്.
നേരത്തേ ഫ്രഞ്ച് കമ്പനികളായ ഡാസോ ഏവിയേഷൻ (Dassault Aviation), തെയ്ൽസ് (Thales) എന്നിവയുമായി കരാറിൽ ഏർപ്പെട്ടിരുന്നു. റഫാൽ പോർവിമാനങ്ങളുടെ നിർമാതാക്കളാണ് ഡാസോ.
ലക്ഷ്യത്തിലേക്ക് കൃത്യമായി ബോംബ് ആക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയായ ലേസർ ഡെസിഗ്നേറ്റർ പോഡ്സ് (LDPs) വികസിപ്പിക്കുന്ന കമ്പനിയാണ് തെയ്ൽസ്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പ്രതിവർഷം 2 ലക്ഷം ആർട്ടിലറി ഷെല്ലുകളും 10,000 ടൺ വെടിക്കോപ്പുകളും 2,000 ടൺ പ്രൊപ്പലന്റുകളും നിർമിക്കാൻശേഷിയുള്ള ഫാക്ടറിയാണ് റിലയൻസ് ഡിഫൻസ് സജ്ജമാക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ പ്രതിരോധ കയറ്റുമതിക്കാരാകാൻ ഈ ഫാക്ടറി റിലയൻസ് ഡിഫൻസിന് കരുത്താകും. 2029ഓടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതിനിടെയാണ് റിലയൻസ് ഡിഫൻസും റൈൻമെട്ടോളും തമ്മിലെ കരാർ എന്നതും പ്രത്യേകതയാണ്. കേന്ദ്രസർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ ക്യാംപെയ്നിന് കരുത്തേകുന്നതാണ് റിലയൻസ് ഡിഫൻസിന്റെ പ്രവർത്തനമെന്ന് അനിൽ അംബാനി പ്രതികരിച്ചു.
ഇന്ത്യയെ പ്രതിരോധശക്തിയിൽ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം കയറ്റുമതിയിലും മുൻനിരയിലെത്തിക്കാൻ പിന്തുണ നൽകുകയാണ് റിലയൻസ് ഡിഫൻസ് എന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Anil Ambani’s Reliance Defence signs pact with German firm for artillery shells explosives supply
mo-news-national-personalities-anilambani 4mdb4bqfe2uv3nkg5vpuqgqip0 mo-business-relianceindustries mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-defense-rafale
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]