കേരളത്തിലും തമിഴ്നാട്ടിലും കൊപ്രാ ക്ഷാമം വീണ്ടും രൂക്ഷമായതോടെ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചി വിപണിയിൽ ക്വിന്റലിന് 300 രൂപ കൂടി വർധിച്ചു. കൊച്ചിയിൽ‌ വിലയിൽ മാറ്റമില്ല. ഏലയ്ക്കായ്ക്ക് ലേല കേന്ദ്രങ്ങളിൽ വൻ പ്രിയമുണ്ട്. എത്തുന്ന സ്റ്റോക്ക് മുഴുവനായും ഏറ്റെടുക്കാൻ കയറ്റുമതിക്കാർ ഉൾപ്പെടെയുള്ളവർ തിരക്ക് കൂട്ടുന്നത് വില മെച്ചപ്പെടുമെന്ന പ്രതീക്ഷ സമ്മാനിക്കുന്നു.

കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറിയില്ല. ഉണക്ക ഇനത്തിന് 10 രൂപ കുറഞ്ഞു. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. വിളവെടുപ്പ് സീസൺ തുടങ്ങുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര റബർവില നീങ്ങുന്നത് താഴേക്കാണ്.

ബാങ്കോക്കിൽ‌ ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടിയിടിഞ്ഞു. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Commodity Price: Coconut oil price jumps while rubber, coffee, black pepper prices remain steady