
വെറും 200 രൂപ ദിവസവും മാറ്റിവയ്ക്കാൻ തയാറാണോ? സ്വന്തമാക്കാം ഇലക്ട്രിക് സ്കൂട്ടറും ഒപ്പം മികച്ച വരുമാനം നേടാവുന്ന തൊഴിലവസരവും. ഇലക്ട്രിക് ത്രീവീലർ നേടാനും അവസരമുണ്ട്. കമ്പനിക്കൊപ്പം ചേർന്നുപ്രവർത്തിച്ചാൽ നിശ്ചിതമാസങ്ങൾകൊണ്ട് ഇ-ത്രീവീലറും സ്വന്തമാക്കാം. കൊച്ചി സ്വദേശികളായ ജിത്തു സുകുമാരൻ നായർ, ഭാര്യ അഞ്ജിത, സതീഷ് കുമാർ ഗോപകുമാർ എന്നിവർ നയിക്കുന്ന ഈസിഗോയാണ് വൈദ്യുത വാഹന രംഗത്ത് പുതുചലനങ്ങൾ സൃഷ്ടിക്കുന്നത്.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ ‘ നിക്ഷേപക പാനൽ അംഗങ്ങളുടെ മികച്ച പ്രശംസയും ഒപ്പം മികച്ച മൂലധന പിന്തുണയും ഈസിഗോ സാരഥികൾ സ്വന്തമാക്കി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന .
200 രൂപ ദിവസവാടകയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ അൺലിമിറ്റഡ് ബാറ്റി സ്വാപ്പിങ് സൗകര്യത്തോടെയാണ് ഈസിഗോ നൽകുന്നത്. ഇതോടൊപ്പം സെപ്റ്റോ, ബിഗ് ബാസ്കറ്റ്, ചിക്കിങ് തുടങ്ങിയവയുമായി കമ്പനിക്ക് സഹകരണവുമുണ്ട്. വാഹനം വാടക നൽകി വാങ്ങുന്നയാൾക്ക് ഈ കമ്പനികളുടെ ഡെലിവറി പാർട്ണർ ആയി പ്രവർത്തിച്ച് വരുമാനം നേടാം. ബാറ്ററി ചാർജിങ് സൗകര്യവും ഇവ നൽകുന്നുണ്ടെന്നതും നേട്ടമാണ്. ഗിഗ് മേഖല അഥവാ ഡെലിവറി പാർട്ണർമാർക്ക് അനുയോജ്യമായ സ്കൂട്ടറുകളാണ് ഈസിഗോ ലഭ്യമാക്കുന്നത്.
സ്കൂട്ടറുകളുടെ മെയിന്റനൻസ് പൂർണമായും ഈസിഗോ തന്നെ വഹിക്കും. കൊച്ചി വരാപ്പുഴയിലാണ് ഈസിഗോ കമ്പനി പ്രവർത്തിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണക്കമ്പനിയായ വാൻ ഇലക്ട്രിക്കിന്റെ സ്ഥാപകനുമാണ് ജിത്തു. വാൻ ഇലക്ട്രിക്കിന്റെ ഉൾപ്പെടെ വാഹനങ്ങളാണ് ഈസിഗോ ലഭ്യമാക്കുന്നത്.
പ്രതിമാസ സബ്സ്ക്രിപ്ഷൻ 5,400 രൂപ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ പ്രയോജനപ്പെടുത്തി, ഉപഭോക്താക്കൾക്ക് മികച്ച വരുമാനം നേടാവുന്ന രീതിയിലാണ് ഈസിഗോയുടെ പ്രവർത്തനങ്ങളെന്ന് ജിത്തു പറഞ്ഞു. 85,000 രൂപയാണ് സ്കൂട്ടറിന്റെ വില. എന്നാൽ, 200 രൂപ ദിവസവാടകയ്ക്കത് സ്വന്തമാക്കാം. രണ്ട് ബാറ്ററി ഉൾപ്പടെയാണ് സ്കൂട്ടർ നൽകുന്നത്. അതേസമയം, പ്രതിമാസ സബ്സ്ക്രിപ്ഷൻ 5,400 രൂപയേയുള്ളൂ. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന സ്കൂട്ടറുകളാണിത്. 10 സെക്കൻഡിനകം ബാറ്ററി സ്വാപ്പ് ചെയ്യാമെന്നതും സവിശേഷതയാണ്. സൗജന്യമായി ഈസിഗോയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാം (ഫ്രീ ഓൺ-ബോർഡിങ്).
സ്വന്തമാക്കാം ഇ-ത്രീവീലറും
ഇലക്ട്രിക് ത്രീവീലറും സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഈസിഗോ മുന്നോട്ടുവയ്ക്കുന്നത്. 3,80,000 രൂപ മതിക്കുന്ന ഇലക്ട്രിക് ത്രീവീലർ കമ്പനി ഉപഭോക്താവിനു നൽകും. ഇതുവഴി കമ്പനിയുടെ ‘പാർട്ണർ’ ആയി മാറുകയാണ് ഉപഭോക്താവ്. ഓട്ടോയ്ക്കൊപ്പം സ്മാർട്ഫോണും പാർട്ണർക്കു നൽകും. ഓല, ഈസിഗോ, ഊബർ തുടങ്ങിയവയുടെ മൊബൈൽ ആപ്ലിക്കേഷനുകൾ ഫോണിലുണ്ടാകും. പാർട്ണർക്ക് ഇതു പ്രയോജനപ്പെടുത്തി സർവീസ് നടത്താം.
അല്ലെങ്കിൽ മറ്റ് സർവീസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ദിവസ വരുമാനത്തിന്റെ 60:40 അനുപാതത്തിൽ വേതനം ഈസിഗോയുമായി പങ്കുവയ്ക്കണമെന്നതാണ് നിബന്ധന. അതായത്, 60 ശതമാനം ഈസിഗോയ്ക്കും 40 ശതമാനം പാർട്ണർക്കും. എന്നാൽ, ദിവസവരുമാനം 2,000 രൂപയ്ക്ക് മുകളിലാണെങ്കിൽ പാർട്ണർക്കായിരിക്കും 60 ശതമാനം. ഇങ്ങനെ പാർട്ണർഷിപ്പ് 21-22 മാസങ്ങൾ പിന്നിടുമ്പോൾ വാഹനം പാർട്ണർക്ക് സ്വന്തമാവുകയും ചെയ്യും. അടുത്ത ഒരുവർഷത്തിനകം 500 വീതം ഇ-സ്കൂട്ടറുകളും ഇ-ഓട്ടോയും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ജിത്തു പറഞ്ഞു.