
ബെയിൻ ക്യാപ്പിറ്റൽ-മണപ്പുറം ഫിനാൻസ് സംയുക്ത സംരംഭം : ഓപ്പൺ ഓഫറിലും ഓഹരിക്ക് അതേ വില
കൊച്ചി∙ ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസും അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപ്പിറ്റലും ചേർന്നു സംയുക്ത സംരംഭം സൃഷ്ടിക്കാൻ വ്യക്തമായ കരാറുകളായെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിപ്പ്. നേരത്തെ ഇതു സംബന്ധിച്ചു വന്ന ശരിവയ്ക്കുന്നതാണ് പത്രക്കുറിപ്പിലെ വിവരങ്ങൾ.
സെബി അംഗീകാരത്തോടെ നടത്തുക. ബെയിൻ ക്യാപ്പിറ്റലിന്റെ 2 അനുബന്ധ കമ്പനികൾ വഴിയാണ് ഓഹരി നിക്ഷേപം. 18% ഓഹരികൾ വാങ്ങും. കഴിഞ്ഞ 6 മാസത്തെ ശരാശരി ഓഹരി വിലയെക്കാൾ 30% അധികം നൽകി ഓഹരി ഒന്നിന് 236 രൂപ നൽകിയാണ് വാങ്ങുന്നത്.
ഓഹരി നിക്ഷേപം 41.7% വരെ ഉയർത്താനും അവസരമുണ്ട്. 26% ഓഹരികളാണ് ഓപ്പൺ ഓഫറിലൂടെ വാങ്ങുക. ഓപ്പൺ ഓഫറിനും ഓഹരി വില 236 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്രമോട്ടറുടെ ഓഹരിയിൽ നിന്ന് ഒരു വിഹിതം ഇതിനായി നൽകും. ബെയിൻ ക്യാപ്പിറ്റലിനു കൈമാറിക്കഴിയുമ്പോൾ പ്രമേട്ടറുടെ വിഹിതം 28.9% ആയി കുറയും.
1949ൽ സ്ഥാപിതമായമണപ്പുറം ഫിനാൻസിന് രാജ്യമാകെ 5357 ശാഖകളും അരലക്ഷത്തിലേറെ ജീവനക്കാരുമുണ്ട്. ലോകത്തെ പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി കമ്പനികളിലൊന്നായ ബെയിൻ ക്യാപ്പിറ്റൽ ഇന്ത്യയിൽ ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി ഹോൾഡിങ്സ്, ലയൺ ബ്രിജ് ക്യാപ്പിറ്റൽ എന്നിങ്ങനെ ഒട്ടേറെ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 4 ഭൂഖണ്ഡങ്ങളിലായി 25 ഓഫിസുകളുള്ള ബെയിൻ കൈകാര്യം ചെയ്യുന്നത് 18500 കോടി ഡോളറിന്റെ ആസ്തികളാണ്.
സംയുക്ത സംരംഭം, മണപ്പുറത്തിനും ബെയിൻ ക്യാപ്പിറ്റലിനും പുതിയ മേഖലകളിലേക്കു കുതിക്കാൻ കരുത്താകുമെന്ന് മണപ്പുറം എംഡി വി.പി.നന്ദകുമാറും ബെയിൻ ക്യാപ്പിറ്റൽ പാർട്നർ പവ്നിന്ദർ സിങ്ങും പറഞ്ഞു.
English Summary:
Manappuram Finance and Bain Capital announce a significant joint venture with a ₹4,385 crore investment. Bain Capital acquires an 18% stake, boosting Manappuram’s expansion and growth prospects.
mo-business-investment mo-business-manappuram-finance mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 653iejq186p6ku43kantfj17u2