റബർ കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും മേലോട്ട്. കേരളത്തിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയും കടന്നുയർന്നു. ബാങ്കോക്ക് വിപണിയിലും വില മെച്ചപ്പെടുന്നുണ്ട്. ആഭ്യന്തര വിപണിയിൽ സ്റ്റോക്ക് എത്തുന്നത് ഇനിയും സജീവമായിട്ടില്ലെന്നത് വിലയിൽ പ്രതിഫലിക്കുന്നുണ്ട്. പ്രതീക്ഷിച്ച മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്താൽ സ്ഥിതി മാറും.

കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില തകർത്ത് കുതിപ്പിലാണ്. കൊപ്രാക്ഷാമവും അതേസമയം വെളിച്ചെണ്ണയ്ക്ക് നല്ല ഡിമാൻഡുണ്ടെന്നതും വെളിച്ചെണ്ണവിലയെ റോക്കറ്റിലേറ്റി. കുരുമുളക് വിലയും ഉയർന്നതലത്തിൽ തുടരുന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല.

കൊക്കോ വില ‘തളർച്ചയുടെ പാത’യിലൂടെയാണ് അതിവേഗം നീങ്ങുന്നത്. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവ വീണ്ടും ഇടിഞ്ഞു. ലേല കേന്ദ്രങ്ങളിൽ കുറഞ്ഞു, ഡിമാൻഡും തണുത്തതോടെ വില വീണ്ടും മങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Rubber price rises, Coconut Oil breaks record, Black Pepper Remains steady.