സംസ്ഥാനത്തെ സ്വർണവിലയിൽ ആശ്വാസം. ഗ്രാമിന് 210 രൂപ കുറഞ്ഞ് 14,145 രൂപയിലെത്തി.
പവൻ വിലയില്‍ 1,680 രൂപ ഇടിഞ്ഞ് 1,13,160 രൂപയുമായി.
ഗ്രീൻലൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചതോടെ സ്വർണവില പിടിവിട്ടു കുതിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ സ്വര്‍ണവില പവന് പതിനായിരത്തോളം രൂപയാണ് വര്‍ധിച്ചത്.
എന്നാൽ ട്രംപ് തീരുവ വിഷയത്തിൽ നിലപാട് മയപ്പെടുത്തിയതോടെയാണ് വില തിരിച്ചിറങ്ങിയത്.
രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4,875 ഡോളറിന് മുകളിലെത്തിയ സ്വർണം ഇന്ന് 4,800 ഡോളറിൽ താഴെയാണ്. തീരുവ പ്രശ്നങ്ങൾ സമവായത്തിലെത്തുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ലാഭമെടുപ്പ് ശക്തമായതാണ് വില കുറയാൻ കാരണം.
യൂറോപ്പിന് മേല്‍ പ്രഖ്യാപിച്ച തീരുവ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെട്ടു. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. എന്നാൽ സ്വർണത്തിൽ ഉയർന്ന ഡിമാൻഡുള്ളത് വില വീണ്ടും വർധിപ്പിക്കുമെന്നാണ് സൂചന.
‘സെൽ അമേരിക്ക’ ട്രെൻഡ് തുടരുമെന്ന റിപ്പോർട്ടുകൾ സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി നിലനിർത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,700 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 325 രൂപയിലെത്തി.
മറ്റ് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,625 രൂപയ്ക്കും വിൽക്കുന്നുണ്ട്.
ഇന്നത്തെ വില അനുസരിച്ച് 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,28,250 രൂപയെങ്കിലും വേണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

