സ്വർണവില രാജ്യാന്തര വിപണിയിൽ നേരിടുന്നത് കനത്ത ചാഞ്ചാട്ടം. യുഎസിൽ സെപ്റ്റംബറിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവരികകൂടി ചെയ്തതോടെ വില കൂടുതൽ താഴേക്കുനീങ്ങി.
എന്നിട്ടും, കേരളത്തിൽ ഇന്നു വില കൂടുകയാണുണ്ടായത്. ഔൺസിന് 6 ഡോളർ താഴ്ന്ന് 4,054 ഡോളറിലാണ് രാജ്യാന്തര വില.
കേരളത്തിൽ ഗ്രാമിന് 20 രൂപ ഉയർന്ന് വില 11,410 രൂപ. 160 രൂപ വർധിച്ച് 91,280 രൂപയാണ് പവൻവില.
യുഎസിൽ തൊഴിൽ വിപണി മെച്ചപ്പെടുന്നുവെന്ന സൂചനകളും പുറത്തുവന്നതോടെ അടുത്തമാസം പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടുതൽ മങ്ങിയിട്ടുണ്ട്.
ഇതോടെ, യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് കടപ്പത്ര ആദായനിരക്കും മെച്ചപ്പെട്ടു. ഇത് രാജ്യാന്തര സ്വർണവിലയുടെ കുതിപ്പിന് തടയിട്ടു.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 9,435 രൂപയായി. വെള്ളിക്ക് 3 രൂപ കുറഞ്ഞ് വില ഗ്രാമിന് 164 രൂപ.
മറ്റു ചില ജ്വല്ലറികളിൽ സ്വർണം 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് 9,385 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 2 രൂപ കുറഞ്ഞ് 161 രൂപ.
തൊഴിൽ വിപണി മുന്നോട്ട്; തൊഴിലില്ലായ്മയും കൂടി
ഓഗസ്റ്റിൽ 4,000 പേർക്ക് തൊഴിൽ നഷ്ടമായിടത്തുനിന്ന് സെപ്റ്റംബറിൽ 1.19 ലക്ഷം പേർക്ക് പുതുതായി ജോലി കിട്ടിയെന്ന് വ്യക്തമാക്കി, യുഎസിന്റെ തൊഴിൽക്കണക്ക് ഇന്നലെ പുറത്തുവന്നു.
യുഎസിൽ സമ്പദ്രംഗത്ത് ഉണർവ് പ്രകടമാണെന്ന് ഇതു വ്യക്തമാക്കുന്നു. നിരീക്ഷകർ വിലയിരുത്തിയ 50,000നേക്കാൾ ഇരട്ടിയിലേറെ തൊഴിലുകളാണ് സെപ്റ്റംബറിൽ സൃഷ്ടിക്കപ്പെട്ടത്.
ഷട്ട്ഡൗണിനെ തുടർന്ന് ട്രംപ് ഭരണകൂടം പുറത്തുവിടാതെ പിടിച്ചുവച്ച റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഓഗസ്റ്റിൽ 22,000 പേർക്ക് തൊഴിൽ കിട്ടിയെന്ന റിപ്പോർട്ട് തിരുത്തിയാണ് 4,000 പേർക്ക് തൊഴിൽ പോവുകയാണുണ്ടായതെന്ന് ഇന്നലെ ഔദ്യോഗിക രേഖ വ്യക്തമാക്കിയത്. സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.3ൽനിന്ന് 4.4 ശതമാനത്തിലേക്ക് ഉയർന്നത് തിരിച്ചടിയായി.
തൊഴിലവസരങ്ങൾ ഉയരുന്നത് സമ്പദ്വ്യവസ്ഥയിൽ നിന്ന് പ്രശ്നങ്ങൾ മാറുന്നതിന്റെ സൂചനയാണ്.
ഇതാണ്, പലിശയിറക്കത്തിൽ നിന്ന് വിട്ടുനിൽക്കാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ പ്രേരിപ്പിച്ചേക്കുക. ഡിസംബറിലെ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

