
ഏറെക്കാലം മാറ്റമില്ലാതെ നിന്നശേഷം കാപ്പിക്കുരുവിനും ഇഞ്ചിക്കും വിലയിടിഞ്ഞു. കൽപ്പറ്റ മാർക്കറ്റിൽ കാപ്പിക്കുരുവിന് 500 രൂപയും ഇഞ്ചിക്ക് 100 രൂപയുമാണ് കുറഞ്ഞത്. കൊച്ചി മാർക്കറ്റിൽ കുരുമുളക് അൺഗാർബിൾഡ് വില 200 രൂപ കൂടി ഇടിഞ്ഞ് 62,200 രൂപയായി. വെളിച്ചെണ്ണവില മാറ്റമില്ലാതെ തുടരുന്നു.
Also Read
കൈക്കൂലി ‘ബോംബ്’: അദാനിയുടെ ‘രക്ഷകനും’ രക്ഷയില്ല! ജിക്യുജിയുടെ ഓഹരി 25% നിലംപൊത്തി
സ്വാഭാവിക റബറിന്റെ രാജ്യാന്തരവില കുതിച്ചുയരുന്നുണ്ടെങ്കിലും കേരളത്തിൽ വില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. റബർബോർഡിന്റെ റിപ്പോർട്ടുപ്രകാരം ആർഎസ്എസ്-4ന് കിലോയ്ക്ക് വില 184 രൂപയിൽ തന്നെ തുടരുന്നു. അതേസമയം, ബാങ്കോക്ക് വില 187 രൂപയിൽ നിന്ന് 194 രൂപയായി കൂടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]