അഹമ്മദാബാദ്∙ ഗുജറാത്തിൽ പ്രവർത്തനം വിപുലമാക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അഹമ്മദാബാദിൽ ഏറ്റവും വലിയ ഭൂമിയിടപാടും സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തിന് പുതിയ റെക്കോർഡും ലുലുവിന്റേതായി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ ഉൾപ്പെടുന്ന ചന്ദ്ഖേഡയിൽ ലുലു നടത്തിയ ഭൂമി ഇടപാട് ആണ് റെക്കോർഡ് കുറിച്ചത്.
കോർപ്പറേഷന്റെ 66,168 ചതുരശ്ര മീറ്റർ (16.35 ഏക്കർ) ഭൂമി 519.41 കോടി രൂപയ്ക്കാണ് ലുലു വാങ്ങിയത്. ഈ വിൽപ്പനയിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം സർക്കാരിന് 31 കോടി രൂപയുടെ വരുമാനം ലഭിച്ചു.
സബർമതി സബ്-റജിസ്ട്രാർ ഓഫീസില്‍ വച്ചായിരുന്നു റജിസ്ട്രേഷൻ. ഇടപാട് തുകയുടെയും സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തിന്റെയും കാര്യത്തിൽ അഹമ്മദാബാദ് നഗരത്തിൽ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള ഭൂമി വിൽപ്പനയാണ് ഇത്.
മുദ്രപത്ര വരുമാനത്തിലൂടെ സർക്കാരിന് ലഭിച്ച പുതിയ റെക്കോർഡാണ് ഇത്. 300 കോടി മുതൽ 400 കോടി രൂപ വരെ വിലയുള്ള വിൽപ്പന രേഖകൾ അഹമ്മദാബാദിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും 500 കോടി രൂപയിൽ കൂടുതലുള്ള ഭൂമി ഇടപാട് ഇതുവരെ നടന്നിരുന്നില്ല.
നഗരത്തിലെ ഏറ്റവും വലിയ ഭൂമിയിടപാടാണ് ഇതോടെ ലുലു നടത്തിയിരിക്കുന്നത്.
2024 ജൂൺ 18 ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ലേലത്തിലൂടെ, ചതുരശ്ര മീറ്ററിന് 78500 എന്ന നിരക്കിലാണ് പ്ലോട്ട് ലുലു വാങ്ങിയത്. 99 വർഷത്തേക്ക് ലീസ് ആയി ഭൂമി അനുവദിക്കുക എന്നതിൽ മാറ്റം വരുത്തി നഗരത്തിലേക്ക് വലിയ നിക്ഷേപം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഭൂമി വിൽപ്പനയ്ക്ക് തന്നെ സർക്കാർ അനുമതി നൽകുകയായിരുന്നു. ടൗൺ പ്ലാനിങ് സ്കീമിലെ ചട്ടങ്ങൾ പാലിച്ചാണ് വിൽപ്പന രേഖ.
മാള്‍, ഹൈപ്പർമാർക്കറ്റ് അടക്കമുള്ള വലിയ പദ്ധതികൾ ലുലു ഇവിടെ യാഥാർത്ഥ്യമാക്കും. മികച്ച കണക്റ്റിവിറ്റി, ഹൈവേ സൗകര്യം, ഉയർന്ന വാണിജ്യ സാധ്യതകൾ എന്നിവയുള്ള് എസ്.പി.
റിങ് റോഡിലെ ഭൂമി മികച്ച സാധ്യതയാണ് തുറക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

