മുഹൂർത്ത വ്യാപാരത്തിനു മുന്നോടിയായി വില കുതിച്ച് സ്വർണം വീണ്ടും സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഗ്രാമിന് 190 രൂപ ഉയർന്ന് 12,170 രൂപയിലും പവന് 1,520 രൂപ കൂടി 97,360 രൂപയിലുമാണ് ഇന്ന് വീണ്ടും സർവകാല റെക്കോർഡിലേക്ക് ഉയർന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന ഇടിവിനുശേഷം ആണ് വിലയിൽ ഇന്ന് വീണ്ടും കുതിച്ചുചാട്ടം ഉണ്ടായത്. ഇന്നലെ ഗ്രാമിന് 11,980 രൂപയും 95,840 രൂപയുമായിരുന്നു വില.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില ഈ നിരക്കിലേക്ക് ആദ്യമായി എത്തിയത്.
വെള്ളിക്ക് മാറ്റമില്ല
22 കാരറ്റ് സ്വർണത്തിന് വില ഉയർന്നതിനൊപ്പം 18 കാരറ്റിനും ആദ്യമായി 10,000 രൂപ എന്ന നില ഭേദിച്ച് ഗ്രാമിന് 10,005 രൂപയായിട്ടുണ്ട്.150 രൂപയാണ് വർധനവ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 780 രൂപയാണിന്ന്.
വെള്ളി വിലയിൽ മാറ്റമുണ്ടായിട്ടില്ല, ഗ്രാമിന് 180 രൂപയായി തുടരുന്നു.
അവസാനിക്കാതെ അസ്ഥിരതകൾ
രാജ്യാന്തരതലത്തിലെ അവസാനിക്കാത്ത അസ്ഥിരതകളെ തുടർന്ന് സ്വർണവില ഔൺസിന് 4341 ഡോളറിലേക്ക് തിരിച്ച് കയറിയതാണ് കേരളത്തിലെ സ്വർണ വിലയെയും സ്വാധീനിച്ചത്. അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) വിതരണം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പോര് മുറുകുന്നതാണ് സ്വർണവിലയെ ഇപ്പോൾ അസ്ഥിരമാക്കുന്നത്.
യുഎസ് ഡോളറും ബോണ്ടും തളരുന്നതും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. വില കുത്തനെ കുതിച്ചുയർന്നത് ഇന്ന് മുഹൂർത്ത വ്യാപാര വേളയിലെ സ്വർണ ഇടപാടുകളെ സ്വാധീനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

