കോഴിക്കോട് ∙ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനായി നെടുമ്പാശ്ശേരിയില്‍ ‘ഗ്രാന്റ്മാ ഹോം’ പ്രവര്‍ത്തനം തുടങ്ങി. പ്രായമായ സ്ത്രീകളെ ഇവിടെ പാര്‍പ്പിച്ച് അവര്‍ക്ക് വേണ്ട
എല്ലാ സൗകര്യങ്ങളും ഒരുക്കി പരിചരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഗ്രാന്റ്മാ ഹോം. മലബാര്‍ ഗ്രൂപ്പിന്റെ സി എസ് ആര് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാന്റ്മാ ഹോമുകള്‍ സ്ഥാപിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള തണല്‍’ സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമ്പാശ്ശേരിയിലെ ശ്രീമുലനഗരത്തിലാണ് ഗ്രാന്റ്മാ ഹോം ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഗ്രാന്റ്മാ ഹോമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് ബീരാന് എം പി, പി വി ശ്രീനിജന് എം എല്‍ എ, ശ്രീമൂല നഗരം പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീന്, മീരാന്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍, ജസ്റ്റിസ് സി കെ അബ്ദുള്‍ റഹീം, തണൽ ചെയര്മാന് ഡോ.വി, ഇദ്രീസ്, അബ്ദൂള് കരീം, ടി എം സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 21,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രാന്റ്മാ ഹോമില്‍ 125 സ്ത്രീകളെ പാര്‍പ്പിച്ച് ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ സമഗ്ര പരിചരണം നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ബംഗളുരുവിലും ഹൈദരാബാദിലും ഗ്രാന്റ്മാ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂരിലെ വരന്തരപ്പിള്ളിയിലും ഗ്രാന്റ്മാ ഹോം പ്രവര്‍ത്തനം തുടങ്ങി. വയനാട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലും ഫറോക്കിലും ഗ്രാന്റ്മാ ഹോമുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്.
ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഗ്രാന്റ്മാ ഹോം പദ്ധതി നടപ്പാക്കും. 1993 ല്‍ മലബാര്‍ ഗ്രൂപ്പ് സ്ഥാപിതമായത് മുതല്‍ വിവിധ സി എസ് ആര് പദ്ധതികള്‍ക്കായി ലാഭത്തിന്റെ 5 ശതമാനം നീക്കിവെയ്ക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട
‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയില്‍ ഇന്ത്യയില്‍ 1 ലക്ഷം പേര്‍ക്കും ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ മൂന്ന് സ്കൂളുകളിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കും പ്രതിദിനം പോഷക സമൃദ്ധമായ സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്. പാതിവഴിയില്‍ പഠനം നിര്‍ത്തിയ, തെരുവിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കിക്കൊണ്ട് അവരെ പഠനത്തിനായി തിരിച്ച് സ്കൂളില്‍ എത്തിക്കുന്നതിന് രാജ്യത്ത് 1500ഓളം മൈക്രോ ലേണിങ് സെന്ററുകള്‍ക്കും മലബാര്‍ ഗ്രൂപ്പ് രൂപം നല്‍കിയിട്ടുണ്ട്.
60,000ത്തിലേറെ കുട്ടികള്‍ ഇവിടെയുണ്ട്. നിര്‍ധനരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. ഈ വര്‍ഷം 33,000 പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
നഗരത്തിലെ ചേരികളിലെ അമ്മമാരുടെയും കുട്ടികളുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് څനര്‍ച്ചറിംഗ് ബിഗിനിംഗ്സ്’ എന്ന് പേരില്‍ പുതിയ പദ്ധതി നടപ്പാക്കുന്നുണ്ട്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് ഡഥകഞജڔ പദ്ധതിയിലൂടെ ഇവരുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണ്ണമായും മലബാര്‍ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
പഠനത്തിന് ശേഷം അവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഗ്രൂപ്പ് ചെയ്തു നല്‍കും. നിര്‍ധനരായവര്‍ക്ക് മലബാര്‍-തണല്‍ ഫാര്‍മസികള്‍ വഴി താങ്ങാവുന്ന വിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിനായി 27 ഔട്ട്ലെറ്റുകള് സ്ഥാപിച്ചിട്ടുണ്ട്.
ഇതുവരെ 4,000 ആരോഗ്യ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. 5 ലക്ഷം വ്യക്തികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പരിസ്ഥിതി എന്നീ മേഖലകളിലാണ് വിവിധ സി എസ് ആര് പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്നത്.
സി എസ് ആര് പ്രവര്‍ത്തനങ്ങള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ഇതുവരെ 350 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. 20 സംസ്ഥാനങ്ങളിലായി 17 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തില്‍ ഇത് ഗുണപരമായി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഈ വര്‍ഷം 150 കോടി രൂപയാണ് സി എസ് ആര് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

