ആലപ്പുഴ,ചേർത്തല അരീപ്പറമ്പ് ത്രിവേണി വീട്ടിൽ സിബി മേനോൻ.ജി ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്.2024 ഓഗസ്റ്റ് 25 ഞായറാഴ്ച്ച എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികിനെസിസ് ത്രൂ മാജിക്ക് എന്ന വിഭാഗത്തിലാണ് സിബി മേനോൻ.ജി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വനേട്ടം കരസ്ഥമാക്കിയത്.നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്.2024 ഒക്ടോബർ 20 ഞായറാഴ്ച കോഴിക്കോട് കാപ്പാട് വച്ച് നടന്ന HYPNO ERA എന്ന ചടങ്ങിൽ വച്ച് പ്രശസ്ത മെന്റലിസ്റ്റും,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും,മോട്ടിവേഷൻ സ്പീക്കറും,മെന്ററുമായ നിപിൻ നിരാവത്തിൽ നിന്നും റെക്കോർഡും മെഡലും സ്വീകരിച്ചു.ചേർത്തല സൗത്ത് അരീപ്പറമ്പ് ത്രിവേണി വീട്ടിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ N.ഗോപിനാഥമേനോൻ ന്റെയും,ശ്രീദേവി.P.R ന്റെയും മകനാണ്. സഹോദരന്മാരായ സിജു മേനോൻ.ജി( ബിസിനസ്) ഭാര്യ: ആതിര.S.S മകൾ അദ്രിജ.A.S സത്യജിത്ത്.ജി.മേനോൻ(കേരള പോലീസ്)ഭാര്യ:
കൃഷ്ണേന്ദു മക്കൾ ജഗന്നാഥൻ,ജയ് വർധൻ എന്നിവരടങ്ങിയതാണ് സിബി മേനോൻ.ജി യുടെ കുടുംബം.
സിബി മേനോൻ.ജി വിവാഹം കഴിച്ചിട്ടില്ല.
സിബി മേനോൻ.ജി മാതൃഭൂമി യുടെ മുൻ ജീവനക്കാരൻ ആണ്.ഇപ്പോൾ പാലക്കാട് NSS കോളേജിൽ ജോലി ചെയ്യുന്നു.ചിത്രത്തിൽ പ്രശസ്ത ഹിപ്നോട്ടിസ്റ്റ് നാഫി,പ്രശസ്ത മെന്റലിസ്റ്റ് സന്ദീപ് ഫ്രാഡിയാൻ എന്നിവർ സമീപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]