എച്ച്1ബി വീസ ചട്ടങ്ങളിലെ മാറ്റം കമ്പനികൾക്ക്, പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവയ്ക്ക് ഉടനടി കനത്ത തിരിച്ചടിയാകും. വീസ നേടാനുള്ള ചെലവ് ഭീമമാകും.
ഒരു വീസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ ആകുമ്പോൾ കമ്പനികൾ തുക ഒന്നുകിൽ സ്വയം വഹിക്കണം, അല്ലെങ്കിൽ ഉപയോക്താക്കളിലേക്കു കൈമാറണം. പലപ്പോഴും ഇത് പ്രായോഗികമല്ലാത്തതിനാൽ സേവനങ്ങൾക്ക് വില കൂട്ടും.
കഴിഞ്ഞ വർഷം ആദ്യപകുതിയിൽ മാത്രം ഇന്ത്യ 24,000- 25,000 വീസ നേടിയിരുന്നു.
പ്രതിവർഷം 50,000 വീസ എന്നു കണക്കാക്കിയാൽ ആകെ ചെലവ് ഏകദേശം 500 കോടി ഡോളറാകും. ഇന്ത്യൻ കമ്പനികളെ മാത്രമല്ല മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ അമേരിക്കൻ ടെക് കമ്പനികളെയും ഈ പ്രശ്നം ബാധിക്കും.
യുഎസിനെയാകും ഇതിന്റെ ആഘാതം കൂടുതൽ ഗുരുതരമായി ബാധിക്കുക.
ആരുടെയെങ്കിലും പ്രയോജനത്തിനു വേണ്ടിയല്ല, മറിച്ച് വാണിജ്യപരമായ ആവശ്യം കൊണ്ടാണ് യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക് പുറംകരാർ നൽകുന്നത്. അവർക്ക് 2 പ്രധാന പ്രശ്നങ്ങളെ നേരിടേണ്ടി വരും: 1, ആവശ്യമായ വൈദഗ്ധ്യമുള്ളവരെ ലഭിക്കില്ല; 2, അങ്ങനെയുള്ളവരെ ലഭിക്കുന്നതിനുള്ള ചെലവ് താങ്ങാനാകാത്തതാകും.
നിലവിലെ പ്രതിസന്ധി ഇന്ത്യയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ അവസരങ്ങളും തുറന്നു തരുന്നുണ്ട്.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) വളർച്ചയാണ് പ്രധാന സാധ്യതകളിലൊന്ന്. ഇന്ത്യയിൽ നിലവിൽ 1700 ജിസിസികളുണ്ട്.
ഇത് ആഗോളതലത്തിലുള്ളതിന്റെ 50 ശതമാനമാണ്. ഓരോ വർഷവും 50% വളർച്ചയ്ക്കുള്ള അവസരമാണ് സൃഷ്ടിക്കുന്നത്.
പരമ്പരാഗത ഔട്ട്സോഴ്സിങ് മാതൃകയിൽനിന്നു വ്യത്യസ്തമായി, ഇന്ത്യയിൽത്തന്നെ നേതൃത്വമുള്ള സ്വയംപര്യാപ്തമായ യൂണിറ്റുകളായി ജിസിസികൾക്ക് പ്രവർത്തിക്കാൻ കഴിയും. ഇത് വിദഗ്ധരുടെ തിരിച്ചൊഴുക്കിനും (റിവേഴ്സ് മൈഗ്രേഷൻ) വഴി വയ്ക്കാം.
(ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ചെയർമാനാണ് ലേഖകൻ)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]