തിരുവനന്തപുരം ∙ യുഎസിലെ എച്ച്1ബി വീസ നിരക്ക് കുത്തനെ കൂട്ടിയത് കേരളത്തിലെ ഐടി പാർക്കുകളിലും ആശങ്ക സൃഷ്ടിക്കുന്നു. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ നടപ്പാക്കുന്നതിനു പിന്നാലെ പല കമ്പനികളിലും ജീവനക്കാരെ കുറയ്ക്കാൻ നീക്കം നടക്കുന്നു.
ഒപ്പം ഇതു കൂടിയാകുമ്പോൾ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഐടി മേഖലയിലുള്ളവർ പറയുന്നു.
പല കമ്പനികളും പുതിയ പ്രോജക്ട് ഏറ്റെടുക്കുന്നതിനു മുന്നോടിയായി യുഎസിൽ ഓൺസൈറ്റ് അസൈൻമെന്റുകൾ ജീവനക്കാർക്കു നൽകാറുണ്ട്. അത് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണ്.
പല കരാറുകളിലും ഈ സേവനം നിർബന്ധവുമാണ്.
കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഐടി കമ്പനികളും യുഎസ് കമ്പനികൾക്ക് ഐടി സേവനം നൽകുന്നവയാണ്. യുഎസിൽ നിന്നുള്ള പ്രോജക്ടുകൾ കുറയുന്നതോടെ ജീവനക്കാരെ നിലനിർത്താൻ കഴിയാതെ പിരിച്ചുവിട്ടേക്കുമെന്ന ആശങ്കയുണ്ട്.
യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളെ ഈ പ്രതിസന്ധി സാരമായി ബാധിക്കില്ല.
ജിസിസി നയം രൂപീകരിക്കാൻ കേരള ഐടി വകുപ്പ്
കൊച്ചി ∙ ബഹുരാഷ്ട്ര കമ്പനികളുടെ ഓപ്പറേഷനൽ ഹബ്ബായി മാറുന്ന കൂടുതൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) കേരളത്തിൽ കൊണ്ടുവരാൻ ഐടി വകുപ്പിന്റെ നീക്കം. ഉയർന്ന ഭൂമിവില, ജീവിതച്ചെലവ്, ട്രാഫിക് ബ്ലോക്ക് എന്നിവയുള്ള മെട്രോ നഗരങ്ങൾ വിട്ടു ചെറുനഗരങ്ങളിലേക്കു ജിസിസികൾ ചേക്കേറുന്നതു കേരളത്തിനു ഗുണകരമാകും.
നിലവിൽ കേരളത്തിൽ 40 ജിസിസികളാണു പ്രവർത്തിക്കുന്നത്. ഇതു മൂന്നിരട്ടിയാക്കുന്നതിനായി 5 വർഷത്തേക്കുള്ള ജിസിസി നയം തയാറാക്കുകയാണു വ്യവസായ വകുപ്പ്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാകും കേന്ദ്രങ്ങൾ. യുവാക്കൾക്കു കൂടുതൽ തൊഴിലവസരവും സംസ്ഥാനത്തു കൂടുതൽ നിക്ഷേപവും ഇതുവഴിയെത്തുമെന്നു മന്ത്രി പി.
രാജീവ് ചൂണ്ടിക്കാട്ടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]