ആദായനികുതിയിൽ വമ്പൻ ഇളവുമായി കേന്ദ്രസർക്കാർ; പലിശഭാരം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്, ഇപ്പോഴിതാ ജിഎസ്ടിയിലും വൻ ആശ്വാസം – ഇളവുകൾ ഇങ്ങനെ നിരവധി കിട്ടിയിട്ടും 2025ൽ ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച
ഇന്ത്യയ്ക്ക് കിട്ടിയത് പിൻനിരസ്ഥാനം. ലോകത്തെ 17 മുൻനിര ഓഹരി വിപണികൾ പരിഗണിച്ചാൽ സെൻസെക്സുള്ളത് ഏറ്റവും പിന്നിൽ.
കഴിഞ്ഞ 12 മാസത്തെ പ്രകടനം വിലയിരുത്തിയാലോ നേട്ടം വട്ടപ്പൂജ്യം! കാരണമെന്ത്?
ഏറ്റവും പിന്നിൽ ഇന്ത്യൻ ഓഹരികൾ
2025ൽ ഇതുവരെയുള്ള പ്രകടനം പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന നേട്ടം നിക്ഷേപകർക്ക് നൽകിയത് ദക്ഷിണ കൊറിയയുടെ കോസ്പി ആണ്; 53.5%.
ജർമനിയുടെ ഡാക്സ് 36% മുന്നേറി. സെൻസെക്സിന്റെ നേട്ടം വെറും 1.9%.
തായ്ലൻഡിന്റെ സെറ്റ് ഇന്ഡ്ക്സ് 2.8%, ഇന്ത്യയുടെ നിഫ്റ്റി50 3.2% എന്നിങ്ങനെ മാത്രം ഉയർന്ന് പിൻനിരയിൽ. യുഎസ് ഡോളർ അടിസ്ഥാനമാക്കിയുള്ള നേട്ടത്തിന്റെ (റിട്ടേൺ) കണക്കാണിത്.
ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 22.5 ശതമാനവും ചൈനയുടെ ഷാങ്ഹായ് കോംപസിറ്റ് 21.4 ശതമാനവും ഉയർന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്രസീൽ സൂചികയുടെ നേട്ടം 38.5%. കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താൽ സെൻസെക്സിന്റെ നേട്ടം നെഗറ്റീവ് 0.7 ശതമാനമാണ്.
എന്താണ് ഇടിവിന്റെ കാരണങ്ങൾ?
അനുകൂലമായ നിരവധി ഘടകങ്ങളുണ്ടായിട്ടും ഇന്ത്യൻ ഓഹരി സൂചികകൾക്ക് എന്തുകൊണ്ട് അതു പ്രയോജനപ്പെടുത്തി കുതിക്കാനായില്ല? നിരീക്ഷകർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ ഇങ്ങനെ:
∙
വിദേശ നിക്ഷേപത്തിലെ ഇടിവ്:
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്തവാശിയോടെ എതാണ്ടെല്ലാ രാജ്യങ്ങൾക്കുമേലും കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുംവലിയ ആഘാതം ഇന്ത്യയ്ക്കായിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ കൊഴിയാൻ ഇതിടയാക്കി. ഈ വർഷം ഇതുവരെ മാത്രം വിദേശ പോർട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) പിൻവലിച്ചത് 1.4 ലക്ഷം കോടിയിലധികം രൂപയാണ്.
∙
കോർപ്പറേറ്റ് പ്രവർത്തനഫലം:
ലിസ്റ്റഡ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലങ്ങളും ഓഹരികളിൽ വിൽപന സമ്മർദങ്ങൾക്ക് വഴിവച്ചു.
പല കമ്പനികളുടെയും വളർച്ചനിരക്ക് ഒറ്റസംഖ്യയിൽ ഒതുങ്ങിയത് ഓഹരികളുടെ ആവേശം കെടുത്തി.
∙
വിദേശ വിപണികളുടെ പ്രകടനം:
ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണി, കറൻസി എന്നിവയെ അപേക്ഷിച്ച് വികസിത രാജ്യങ്ങളിലെ ഓഹരി വിപണികളും കറൻസികളും മികച്ച പ്രകടനം നടത്തി. ഇത്, ഇന്ത്യയിൽ നിന്നും മറ്റും വിദേശ നിക്ഷേപം കൊഴിയാൻ വഴിയൊരുക്കി.
∙
ഉയർന്ന വിലനിലവാരം:
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഓഹരികൾക്ക് അധികരിച്ച വിലയുണ്ടെന്ന (ഓവർ വാല്യൂവേഷൻ) വിലയിരുത്തലും തിരിച്ചടിയായി.
നിഫ്റ്റിയിൽ ഓഹരിക്ക് 19.3 മടങ്ങ് വിലയുള്ളപ്പോൾ ബ്രസീലിൽ 8.3 മടങ്ങും ദക്ഷിണ കൊറിയയിൽ 10.4 മടങ്ങുമാണ്. ചൈനയിൽ 13.5 മടങ്ങ്.
ഹോങ്കോങ്ങിൽ 11.3 മടങ്ങും.
വിപണിയിൽ പണലഭ്യത കൂട്ടാൻ റിസർവ് ബാങ്ക് കൈക്കൊണ്ട കരുതൽ ധന അനുപാത (സിആർആർ) ഉൾപ്പെടെയുള്ള നടപടികൾ, നികുതിഭാരം കുറച്ച ജിഎസ്ടി കൗൺസിലിന്റെ തീരുമാനം, വീണ്ടും സജീവമാകുന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ച, ഈവർഷം പ്രതീക്ഷിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ തുടങ്ങിയ അനുകൂല ഘടകങ്ങൾ വരുംനാളുകളിൽ നേട്ടമാക്കാൻ ഇന്ത്യൻ ഓഹരി വിപണികൾക്ക് കഴിഞ്ഞേക്കും.
ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ യുഎസ്, ചർച്ചകളുടെ ഫലമായി 15 ശതമാനത്തിലേക്കെങ്കിലും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുവയാഘാതം ഒഴിയുന്നതും നേട്ടമാകും.
കഴിഞ്ഞമാസങ്ങളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) വഴി ഭേദപ്പെട്ട
നിക്ഷേപമെത്തിയത്, വലിയ വീഴ്ചയിൽനിന്ന് ഇന്ത്യൻ ഓഹരികളെ പിടിച്ചുനിർത്തി. മ്യൂച്വൽഫണ്ട്, എസ്ഐപി നിക്ഷേപം സജീവമാകുന്നതും ഓഹരി വിപണികൾക്ക് കരുത്താകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]