
ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പരാതിപരിഹാര പോർട്ടലായ സ്കോർസിലൂടെ (SCORES 2.0) ജൂണിൽ പരിഗണിച്ചത് 4,415 പരാതികൾ. 4,959 പുതിയ പരാതികളാണു കഴിഞ്ഞമാസം സെബിക്കു ലഭിച്ചത്.
5,107 പരാതികളാണ് ആകെ പരിഹരിക്കാനുള്ളത്.
സ്കോർസ് സംവിധാനത്തിൽ പരാതികളിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശരാശരി സമയം 8 ദിവസമാണ്. പ്രാഥമിക പരിശോധനയ്ക്ക് എടുക്കുന്ന ശരാശരി സമയം നാലു ദിവസവും.
സ്കോർസ് 2.0 ൽ പരാതികൾ ഓട്ടമാറ്റിക്കായി അതതു വിഭാഗങ്ങളിലേക്ക് എത്തുകയാണു ചെയ്യുന്നത്. ഇത് 21 ദിവസത്തിനുള്ളിൽ പരിഗണിക്കണമെന്നുമുണ്ട്.
നിക്ഷേപകർ സംതൃപ്തരല്ലെങ്കിൽ പുനഃപരിശോധനയ്ക്കായി 15 ദിവസവും ലഭിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]