
രാജ്യാന്തര, ആഭ്യന്തര വിപണികളിൽ
ഈയാഴ്ച നിർണായകം. അമേരിക്കയുടെ പലിശനിരക്കിന്റെയും പ്രസിഡന്റ് ട്രംപ് തുടങ്ങിവച്ച തീരുവ യുദ്ധത്തിന്റെയും ദിശ ഇനി എങ്ങോട്ടെന്ന സൂചന ഈയാഴ്ച ലഭിക്കും.
ഓഗസ്റ്റ് ഒന്നുമുതൽ വിവിധ രാജ്യങ്ങള്ക്കുമേൽ പുതുക്കിയ ഇറക്കുമതി ചുമത്തുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയുമായി യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ചർച്ചകൾ തകൃതിയാക്കിയിട്ടുണ്ട്.
ഇന്ത്യയും യുഎസും തമ്മിലെ ചർച്ച എങ്ങുമെത്തിയിട്ടുമില്ല.
ചർച്ചകളിൽ സമവായമുണ്ടായില്ലെങ്കിൽ അതു വീണ്ടും ആഗോള വ്യാപാര യുദ്ധത്തിന് വഴിതുറക്കും. അത്തരമൊരു സാഹചര്യം സ്വർണവില കുത്തനെ കൂടാനിടയാക്കും.
ഭൗമരാഷ്ട്രീയ സംഘർഷം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുമായി സ്വർണവില കൂടുന്നത് സാധാരണമാണ്.
മറ്റൊന്ന്, യുഎസിലെ ‘പലിശ’ നിർണയമാണ്. ഈ മാസം അവസാന വാരമാണ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ പണനയ നിർണയ യോഗം.
എന്നാൽ, അതിനു മുന്നോടിയായി നാളെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഭാഷണമുണ്ട്. ട്രംപിന്റെ പിടിവാശിക്കു വഴങ്ങി, പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് പവലും യുഎസ് ഫെഡറൽ റിസർവും നീങ്ങിയാൽ അതും സ്വർണത്തിന് കുതിപ്പേകും.
കേരളത്തിൽ ഇന്നു നേരിയ കയറ്റം
ഇന്നുരാവിലെ ‘
’ ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തിലെ സ്വർണവിലയിൽ ഇന്നു നേരിയ വർധന മാത്രമാണുള്ളത്.
ഗ്രാമിന് 10 രൂപ വർധിച്ച് വില ഒരുമാസത്തെ ഉയരമായ 9,180 രൂപയിലും പവന് 80 രൂപ ഉയർന്ന് 73,440 രൂപയിലുമെത്തി. രാജ്യാന്തര വിലയിലെ നേരിയ വർധനയും രൂപയുടെ വീഴ്ചയുമാണ് കേരളത്തിൽ ഇന്നു വിലവർധനയ്ക്ക് കളമൊരുക്കിയത്.
രാജ്യാന്തരവിലയുള്ളത് ഔൺസിന് ഇപ്പോൾ 1.78 ഡോളർ മാത്രം ഉയർന്ന് 3,353 ഡോളറിൽ.
രൂപ ഡോളറിനെതിര ഇന്നു 7 പൈസ താഴ്ന്ന് 86.22ലാണ് വ്യാപാരം തുടങ്ങിയത്. ഇതിനു പുറമെ മുംബൈ വിപണിയിൽ സ്വർണവില ഗ്രാമിന് 13 രൂപയും സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) 25 രൂപയും കൂടിയതും കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ചു.
തുടർച്ചയായ 4-ാം പ്രവൃത്തിദിവസമാണ് കേരളത്തിൽ സ്വർണവില ഉയരുന്നത്.
‘കുട്ടി’ കാരറ്റുകളും വെള്ളിയും
കേരളത്തിൽ ഇന്നു 18 കാരറ്റ് സ്വർണവില ചില കടകളിൽ ഗ്രാമിന് 5 രൂപ ഉയർന്ന് 7,560 രൂപയും മറ്റു ചില കടകളിൽ 10 രൂപ ഉയർന്ന് 7,530 രൂപയുമായി. വെള്ളിക്കും ‘പലവില’യാണുള്ളത്.
ചില കടകളിൽ ഗ്രാമിന് മാറ്റമില്ലാതെ 124 രൂപ. മറ്റു കടകളിൽ 123 രൂപ.
ഹോൾമാർക്കിങ് (എച്ച്യുഐഡി) അനുവദനീയമായ 14 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 5,865 രൂപയും കേന്ദ്രം പുതുതായി ഹോൾമാർക്കിങ് അംഗീകാരം നൽകിയ 9 കാരറ്റ് സ്വർണം ഗ്രാമിന് 3,780 രൂപയുമാണ് വില.
സ്വർണനികുതിയും പണിക്കൂലിയും
ഏത് കാരറ്റ് സ്വർണമായാലും ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി കാരറ്റ്, ആഭരണത്തിന്റെ ഡിസൈൻ എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
കാരറ്റ് കുറയുന്തോറും പണിക്കൂലി കൂടുകയും ചെയ്യും. വിപണിയിൽ ഏറ്റവുമധികമുള്ള 22 കാരറ്റ് അഥവാ 916 സ്വർണത്തിൽ തീർത്ത ആഭരണത്തിന് പണിക്കൂലി 3 ശതമാനം മുതൽ 35 ശതമാനം വരെയൊക്കെയാകാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]