
സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലിമിറ്റഡും എച്ച്ഡിബി ഫിനാന്‍ഷ്യലും ജൂണ്‍ 25 മുതല്‍ 27 വരെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടത്തും. ഇരു കമ്പനികളിലുമായി 13,040 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്.
ഐപിഒയിലൂടെ 540 കോടി രൂപ സമാഹരിക്കാനാണ് സംഭവ് സ്റ്റീല്‍ ട്യൂബ്സ് ലക്ഷ്യമിടുന്നത്. 440 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 77 രൂപ മുതല്‍ 82 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 182 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 182 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഓരോ ഇക്വിറ്റി ഓഹരിക്കും നാല് രൂപ വീതം ഡിസ്ക്കൗണ്ടുണ്ട്. നുവാമ വെല്‍ത്ത് മാനേജ്മെന്റ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
എച്ച്ഡിബി ഫിനാന്‍ഷ്യല്‍ റീട്ടെയിൽ വായ്പാ രംഗത്ത് സജീവമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പനയും ബുധനാഴ്ചയാണ്. ഐപിഒയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബാങ്കിതര മേഖലയിലുള്ള ഒരു സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആണിത്. കഴിഞ്ഞ ഒക്ടോബറിൽ ഹ്യൂണ്ടായി മോട്ടോഴ്സിന്റെ 27,870കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷം ഇപ്പോഴാണ് ഇത്ര വലിയ ഐപിഒ എത്തുന്നത്.
2,500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരായ എച്ച് ഡിഎഫ് സി ബാങ്കിന്റെ 10,000 കോടി രൂപയുടെ നിലവിലുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേമാർക്കറ്റിൽ 1000 രൂപക്ക് മുകളിൽ വ്യാപാരം നടന്നിരുന്ന എച്ച്ഡിബി ഫൈനാൻഷ്യലിന്റെ ഐപിഓ വില നിരക്ക് 700-740 രൂപയാണ്.
10 രൂപ മുഖവിലയുള്ള ഓഹരികളിൽ കുറഞ്ഞത് 20 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 20ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബിഎന്‍പി പാരിബാസ്, ബിഒഎഫ്എ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്,ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്,നുവാമ വെല്‍ത്ത്മാനേജ്മെന്റ് ലിമിറ്റഡ്,യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. ജൂണ്‍ ആദ്യം എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചിരുന്നു. 2025ല്‍ ഇതുവരെ 16 കമ്പനികള്‍ ആണ് പബ്ലിക്ക് ഇഷ്യു നടത്തിയത്.
ഈ ഐപിഒകള്‍ വഴി മൊത്തം 27,687.32 കോടി രൂപ സമാഹരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]