
ടെസ്‍ല, റോക്കറ്റ്, എക്സ്… മസ്ക് ഇനി ക്രെഡിറ്റ് കാർഡും വിൽക്കും, സൂപ്പർ ആപ്പ് ആകാൻ എക്സ് | ടെസ്‍ല | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Elon Musk to launch Credit Card | Tesla | X | Spacex | Tesla India Showroom | Tesla Showroom | Manorama Online
ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്ക് ധനകാര്യ സേവനത്തിലേക്കും കടക്കുന്നു. എക്സ് (പഴയ ട്വിറ്റർ) വഴിതന്നെ ക്രെഡിറ്റ് കാർഡ് ബിസിനസിലും ഇറങ്ങാനാണ് പ്ലാൻ.
എക്സിനെ ഇത്തരം മൂല്യവർധിത സേവനങ്ങളിലൂടെ ‘സൂപ്പർ ആപ്പ്’ ആയി മാറ്റുകയാണ് ലക്ഷ്യം. ഉപഭോക്താക്കൾക്ക് എക്സിൽ തുടർന്നുകൊണ്ടുതന്നെ ഷോപ്പിങ് നടത്താനും പണം വോലറ്റിൽ സൂക്ഷിക്കാനും യൂട്ടിലിറ്റി പേയ്മെന്റുകൾ നടത്താനും ടിപ്പ് കൊടുക്കാനുമൊക്കെ കഴിയുന്ന സേവനമാണ് ഒരുക്കുന്നത്.
ഇതിനായി ബ്രാൻഡഡ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എക്സ് പുറത്തിറക്കും. യുഎസിൽ ഈ വർഷം തന്നെ പദ്ധതി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ക്രെഡിറ്റ് കാർഡ് സേവനദാതാക്കളായ വീസ എക്സുമായി കൈകോർത്ത് ‘എക്സ് മണി’ എന്ന ഡിജിറ്റൽ വോലറ്റ് സേവനം ആരംഭിച്ചിട്ടുണ്ട്. ടെസ്‍ലയുടെ ഇന്ത്യ ഷോറൂം അടുത്തമാസം കാത്തിരിപ്പിന് ബ്രേക്കിട്ട് ടെസ്‍ലയുടെ ഇന്ത്യാ ഷോറൂമുകൾ അടുത്തമാസം പ്രവർത്തനം ആരംഭിച്ചേക്കും.
ചൈനീസ് നിർമിത കാറുകളാണ് ഇന്ത്യയിൽ വിൽക്കുക. ടെസ്‍ല ‘മോഡൽ വൈ’ കാറുകളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലായിരിക്കും ആദ്യ ഷോറൂമുകൾ. മോഡൽ വൈക്ക് യുഎസിൽ എക്സ്-ഷോറൂം വില ഏകദേശം 44,990 ഡോളറാണ് (38.6 ലക്ഷം രൂപ).
ഇന്ത്യയിൽ നികുതിയും ഇൻഷുറൻസും മറ്റും ചേരുമ്പോൾ 55,000 ഡോളർ (47 ലക്ഷം രൂപ) കടന്നേക്കും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Elon Musk to launch Credit Cards soon.
Tesla to open India Showrooms in July. mo-news-world-leadersndpersonalities-elonmusk 58s5vc8ovb8evt35s5ggh8r2ge mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business-creditcard
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]