
സയന്‍സ് പഠിച്ചവര്‍ക്ക് മാത്രം വിമാനം പറത്തിയാല്‍ മതിയോ? പോര, കമേഴ്‌സ്യല്‍ പൈലറ്റുകളാകാനുള്ള യോഗ്യതയില്‍ സുപ്രധാന മാറ്റം വരുത്താന്‍ ആലോചിക്കുകയാണ് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).
പ്ലസ് ടുവിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിക്കാത്ത കുട്ടികള്‍ക്കും ഇനി വാണിജ്യ പൈലറ്റാകാന്‍ പരിശീലനം നേടാം. നിലവില്‍ കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുക്കണമെങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് പഠിക്കേണ്ടതുണ്ട്. 1990കള്‍ മുതലുള്ള നിയമമാണിത്. അതേസമയം വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ, മെഡിക്കല്‍ ഫിറ്റ്‌നസ് മാനദണ്ഡത്തില്‍ വിട്ടുവീഴ്ച്ചയൊന്നുമുണ്ടാകില്ല.
പൈലറ്റ് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് സംവിധാനം കൊണ്ടുവരാനും ഡിജിസിഎ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2023ല്‍ 1622 കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുകളാണ് ഡിജിസിഎ ഇഷ്യു ചെയ്തത്. 2022ല്‍ ഇത് 1165 ആയിരുന്നു. 22.5 ശതമാനമാണ് കമേഴ്‌സ്യല്‍ പൈലറ്റുകളില്‍ വനിതകളുടെ വിഹിതം.
നിലവില്‍ ഡിജിസിഎ അംഗീകൃത പൈലറ്റാകാന്‍ വേണ്ട മറ്റ് മാനദണ്ഡങ്ങള്‍
∙ഡിജിസിഎ അംഗീകൃത മെഡിക്കല്‍ എക്‌സാമിനറില്‍ നിന്ന് ക്ലാസ് 1 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം.
∙കാഴ്ച്ച, കേള്‍വി, ഹൃദയം തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കാര്യമായി പരിശോധിക്കും
∙നാവിഗേഷന്‍, നിയന്ത്രണങ്ങള്‍, ഫ്‌ളൈറ്റ് പ്ലാനിങ് തുടങ്ങിയ വിഷയങ്ങളില്‍ തിയററ്റിക്കല്‍ ട്രെയിനിങ് നേടിയിരിക്കണം
∙ഡിജിസിഎ അംഗീകൃത ട്രെയിനിങ് സ്ഥാപനത്തില്‍ എന്‍ റോള്‍ ചെയ്തിരിക്കണം.
∙200 മണിക്കൂര്‍ പറക്കല്‍ പരിശീലനവും നടത്തിയിരിക്കണം.
English Summary:
Become a commercial pilot without a science background! The DGCA is considering major changes to eligibility criteria. Learn about the new rules and requirements for aspiring pilots in India.
mo-science mo-business-personalfinance 2fa5rb7hbqfap03h4e48cf762-list 7q27nanmp7mo3bduka3suu4a45-list 2i295onokgfc74m5hs4l664q6t