
എത്രയോ സ്ത്രീകളാണ് എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹവുമായി വീട്ടിലിരിക്കുന്നത്. അവരുടെ മനസിൽ നല്ല കിടിലൻ ആശയങ്ങളുമുണ്ടാകും. പക്ഷേ സംരംഭം തുടങ്ങാന്‍ ആഗ്രഹം മാത്രം പോരല്ലോ, ആവശ്യത്തിന് പണവും വേണമല്ലോ? അതില്ലാത്തതിനാൽ പലരും സംരംഭക സ്വപ്നം മുന്നോട്ട് കൊണ്ട് പോകാറില്ല.
എന്നാലിപ്പോൾ വനിതാ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ( കെഎസ്എം) കീഴില്‍ ‘വനിതാ സംരംഭകര്‍ക്കുള്ള സോഫ്റ്റ് ലോണ്‍ സ്കീം’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ വനിതകൾക്ക് ആശ്വാസമാകുന്ന പദ്ധതിയെ കുറിച്ചറിയാം.
ആരാണ് വനിതാ സംരംഭകര്‍?
1. ഒരു ബിസിനസ് സംരംഭം ആരംഭിക്കുകയും സംഘടിപ്പിക്കുകയും നടത്തുകയും ചെയ്യുന്ന സ്ത്രീ അല്ലെങ്കില്‍ സ്ത്രീകളുടെ ഒരു കൂട്ടം എന്നാണ് വനിതാ സംരംഭകരെ നിര്‍വചിച്ചിരിക്കുന്നത്.
2. സേവന സംരംഭങ്ങളുടെ കാര്യത്തില്‍ വനിതാ സംരംഭത്തിന്റെ വനിതാ സ്ഥാപകർക്ക് കുറഞ്ഞത് 51% ഓഹരികളെങ്കിലും ഉണ്ടായിരിക്കണം.
3. ഇക്വിറ്റി ഫണ്ടിങ് ലഭിച്ച വനിതാ സംരംഭങ്ങളുടെ ഭൂരിഭാഗം ഓഹരികളും വനിതാ സ്ഥാപകര്‍/സ്ഥാപകര്‍ എന്നിവരുടെ കൈവശം നിലനിര്‍ത്തണം.
ആനുകൂല്യങ്ങള്‍
1. ലളിതമായ പലിശയ്ക്ക് പ്രതിവര്‍ഷം 6% നിരക്കില്‍ പര്‍ച്ചേസ് ഓര്ഡറിന്മേല് സോഫ്റ്റ് ലോണ്‍ നല്‍കും. പരമാവധി 15 ലക്ഷം രൂപയാണ് ലഭിക്കുക.
2. വായ്പാ തുക പര്‍ച്ചേസ് ഓര്‍ഡറിന്റെ 80% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അഡ്വാന്‍സായിട്ടാണ് വിതരണം
അപേക്ഷ നടപടിക്രമം ഓണ്‍ലൈന്‍
∙അപേക്ഷ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.
∙ഹോം പേജില്‍ പോയി ‘സ്ത്രീകള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘സോഫ്റ്റ് ലോണ്‍ സ്കീമില്‍ ക്ലിക്ക് ചെയ്യുക.
∙’അപേക്ഷിക്കുക’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂര്‍ണമായും പൂരിപ്പിക്കുക.
∙അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ‘സബ്മിറ്റ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമുള്ള രേഖകള്‍
1. ഉദ്യോഗ് ആധാര്‍/ഉദ്യം റജിസ്ട്രേഷന് വിവരങ്ങൾ
2. കെഎസ്എം യുണീക്ക് ഐഡി
3. പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്
4. ധാരണാപത്രത്തിന്റെ പകര്‍പ്പ്
5. കെഎസ്എമ്മില്‍ നിന്ന് ആവശ്യപ്പെട്ട സോഫ്റ്റ് ലോണിന്റെ വിശദാംശങ്ങള്‍
6. ശുപാര്‍ശ ചെയ്യുന്ന/അനുമതി നല്കുന്ന അധികാരി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും രേഖ.