ലോകത്തെ ഏറ്റവും സമ്പന്നനും എക്സ്, സ്പേസ്എക്സ്, ടെസ്ല എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കിന് ‘ട്വിറ്റർ’ കുരുക്ക്. 2022ൽ ട്വിറ്ററിനെ ഏറ്റെടുക്കുംമുൻപായി മസ്ക് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കലിഫോർണിയയിൽ ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്ന ജൂറി വ്യക്തമാക്കി.
44 ബില്യൻ ഡോളറിനായിരുന്നു (മൂന്നര ലക്ഷം കോടിയിൽപരം രൂപ) മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തത്. തുടർന്ന് പേര് ‘എക്സ്’ എന്നുമാറ്റി.
സ്വന്തം നിർമിത ബുദ്ധി (എഐ) കമ്പനിയായ എക്സ്എഐ, ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ്എക്സ് എന്നിവയെ എക്സുമായി പിന്നീട് ലയിപ്പിച്ചു.
ഓഹരിക്ക് 54.20 ഡോളർ നിരക്കിലായിരുന്നു മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കാൻ ആദ്യം തീരുമാനിച്ചത്. ഇതിനുമുൻപായി സാധാരണക്കാരായ നിക്ഷേപകരെപോലും മസ്ക് തെറ്റിദ്ധരിപ്പിച്ചുവെന്ന് ജൂറി ചൂണ്ടിക്കാട്ടി.
ട്വിറ്ററിന്റെ മൊത്തം ഉപഭോക്തൃ അക്കൗണ്ടുകളിൽ 5 ശതമാനത്തോളം വ്യാജമാണെന്ന് കമ്പനിതന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. എന്നാൽ, 5 ശതമാനമെന്ന കണക്ക് ശരിയല്ലെന്നും യാഥാർഥ്യം വെളിപ്പെടുത്തുംവരെ ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള തീരുമാനം മരവിപ്പിക്കുകയാണെന്നും തുടർ ട്വീറ്റുകളിലൂടെ മസ്ക് ഇതിനിടെ വ്യക്തമാക്കി.
ഇത് ട്വിറ്ററിന്റെ ഓഹരിവില 20% വരെ ഇടിയാൻ വഴിവച്ചു.
പ്രതിസന്ധി ഏറെക്കാലം നീണ്ടതിനാൽ നേരത്തേ നിശ്ചയിച്ച 54.20 ഡോളറിനും താഴെയാണ് ട്വിറ്റർ ഓഹരികൾ വിൽക്കേണ്ടിവന്നതെന്ന് മുൻ ഓഹരി ഉടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് തനിക്ക് അനുയോജ്യമായ ഡീൽ ഉറപ്പിക്കാനുള്ള മസ്കിന്റെ തന്ത്രമായിരുന്നുവെന്നും അവർ വാദിച്ചു.
മസ്കിന്റെ നീക്കങ്ങൾ 2.6 ബില്യൻ ഡോളറിന്റെ (ഏകദേശം 24,000 കോടി രൂപ) നഷ്ടത്തിനിടയാക്കിയെന്നാണ് വിലയിരുത്തൽ. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മസ്കിന്റെ അഭിഭാഷകർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

