സ്വർണവില ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ എടുക്കാൻ ശ്രമിക്കുന്നവർക്കും വലിയ ആശ്വാസവുമായി കുത്തനെ ഇടിയുന്നു. ഇന്നു രാവിലെ കേരളത്തിൽ പവൻ വില ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി.
ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില. 275 രൂപ താഴ്ന്ന് 13,380 രൂപയാണ് ഗ്രാമിന്.
ജനുവരി 29ന് കുറിച്ച 1,31,160 രൂപയാണ് കേരളത്തിൽ പവന്റെ റെക്കോർഡ്.
അതിനുശേഷം 24,120 രൂപ കുറഞ്ഞു. ഗ്രാമിന് 16,395 രൂപയെന്ന റെക്കോർഡിൽ നിന്ന് കുറഞ്ഞത് 3,015 രൂപ.
ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം തുടങ്ങിയത് ഫെബ്രുവരി അവസാനമാണ്. ശേഷം മാർച്ചിൽ ഇതുവരെ പവന് 16,680 രൂപ കുറഞ്ഞു; ഗ്രാമിന് 2,085 രൂപയും.
യുദ്ധത്തെ തുടർന്ന് രാജ്യാന്തര എണ്ണവില കൂടുന്നതാണ് സ്വർണവിലയെ പ്രധാനമായും ബാധിക്കുന്നത്.
ക്രൂഡ് ഓയിൽ വില കുതിച്ചതോടെ ലോക രാജ്യങ്ങളിലാകെ പണപ്പെരുപ്പപ്പേടി അതിശക്തം. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ പലിശനിരക്ക് കൂട്ടാനുള്ള ഒരുക്കത്തിലാണ് കേന്ദ്രബാങ്കുകൾ.
∙ അടിസ്ഥാന പലിശനിരക്ക് ഉയർന്നാൽ യുഎസ് ഡോളർ, കടപ്പത്രത്തിലെ നിക്ഷേപ നേട്ടം, ബാങ്ക് നിക്ഷേപ പലിശ എന്നിവ ഉയരും.
ഇത് ഗോൾഡ് ഇടിഎഫ്, സിൽവർ ഇടിഎഫ് എന്നിവയെ അനാകർഷകമാക്കും.
∙ ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം. ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിമുട്ടേറിയതാകും.
ഇത് ഡിമാൻഡിനെ ബാധിക്കുമെന്നതും വിലയെ സ്വാധീനിക്കുന്നു.
∙ യുദ്ധം തുടങ്ങുംമുൻപ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറിൽ. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകർച്ചയുണ്ടായി.
2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) റിപ്പോർട്ടുപ്പകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,050 രൂപയായി. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 225 രൂപ കുറച്ച് 10,955 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 245 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

