മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വിലയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 100 രൂപ കൂടി ഉയർന്നു. കൊപ്രാ വരവ് കുറഞ്ഞതിന്റെയും അതേസമയം വിപണിയിൽ ആവശ്യക്കാർ കൂടിയതിന്റെയും ബലത്തിൽ വെളിച്ചെണ്ണ വില റെക്കോർഡ് നിലവാരത്തിൽ തുടരുകയാണ്. പച്ചത്തേങ്ങ, കൊപ്രാ വിലകളും കുതിച്ചുയരുന്നു. സർവകാല കൊപ്രായുടെയും വ്യാപാരം.

Image: Shutterstock/Jaded Art

റബർ വില സ്ഥിരത പുലർത്തുന്നു. ബാങ്കോക്ക് വിപണിയിൽ വില അൽപം കുറഞ്ഞു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകൾ മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില വീണ്ടും താഴ്ന്നിറങ്ങി. കൊക്കോ ഉണക്ക 400 രൂപയ്ക്ക് താഴെയെത്തി. . കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Black Pepper Price Surges, Rubber Unchanged.