ട്രംപിന്റെ തീരുവ നിയമവിരുദ്ധമാണെന്ന് കാട്ടി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ തീപിടിച്ച് സ്വർണവും വെള്ളിയും. സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് നടത്തിയ പ്രതികരണവും ഇറാനിൽ സൈനിക നടപടിക്ക് മുതിർന്നേക്കുമെന്ന പരാമർശവുമാണ് വില കുതിക്കാൻ കാരണം.
രാജ്യാന്തര തലത്തിൽ 10 ശതമാനം തീരുവ ചുമത്തിയത് വ്യാപാര പ്രതിസന്ധി ഇനിയും തുടരാൻ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് വിപണി.
ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി. ഔൺസിന് 5,106 ഡോളറെന്ന നിലയിലാണ് സ്വർണ വ്യാപാരം അവസാനിച്ചത്.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നില്ല.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടു പിടിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയിലും വൻ വർധന. ഗ്രാമിന് 175 രൂപ വർധിച്ച് 14,600 രൂപയാണ് പുതിയ വില.
ഒറ്റ ദിവസം കൊണ്ട് പവൻ വിലയിൽ കൂടിയത് 1,400 രൂപ. പവന് 1,16,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ വർധിച്ച് 12,055 രൂപയിലെത്തി.
വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കൂടി 275 രൂപയുമായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം 11,995 രൂപക്കും വിൽക്കുന്നുണ്ട്.
ഇന്നത്തെ വില അനുസരിച്ച് കേരളത്തില്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,32,400 രൂപയെങ്കിലും വേണ്ടി വരും.
പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം നികുതിയും ഹോൾമാർക്കിങ് ചാർജും ഇതിൽ ബാധകമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

