വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ കുതിച്ച് വിപണികൾ. ഇന്ത്യൻ ഓഹരി വിപണിയുടെ ഫ്യൂച്ചർ വ്യാപാരം നടക്കുന്ന ഗിഫ്റ്റി നിഫ്റ്റി അഞ്ഞൂറോളം പോയിന്റ് കുതിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണം 2.5 ശതമാനത്തോളം ഉയർന്ന് ഔൺസിന് 5,100 ഡോളർ പിന്നിട്ടു. യുഎസ് വിപണി സൂചികകളും മികച്ച രീതിയിലാണ് ക്ലോസ് ചെയ്തത്.
ഇന്നും നാളെയും ഇന്ത്യൻ ഓഹരി വിപണി അവധിയിലാണ്.
സുപ്രീം കോടതി വിധി യുഎസുമായുള്ള വ്യാപാര കരാർ ചർച്ചകളിൽ ഇന്ത്യയ്ക്ക് മേൽക്കൈ നൽകുമെന്നാണ് വിലയിരുത്തൽ. കരാറിലെ വ്യവസ്ഥകളിൽ കൂടുതൽ വിട്ടുവീഴ്ചകൾ ആവശ്യപ്പെടാൻ ഇന്ത്യക്ക് കഴിയും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ട്രംപിന് നിർബന്ധിക്കാനും കഴിയില്ലെന്നും വിദഗ്ധർ പറയുന്നു. അതേസമയം, തനിക്ക് ഒരു ഡോളർ പോലും തീരുവ ചുമത്താൻ അവകാശമില്ലേയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

