പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം സിന്ധു നദീജല കരാർ പ്രകാരമുള്ള ജലവിതരണം നിർത്തിവച്ച ഇന്ത്യയുടെ നടപടിയിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ. ഇനി പാക്കിസ്ഥാന്റെ ജലസംഭരണികളിൽ ഏതാണ്ട് 30 ദിവസത്തേക്കുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂ.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഡാമുകളായ തർബേല, മംഗള എന്നിവ ഏറക്കുറെ വറ്റി (ഡെഡ് സ്റ്റോറേജ് ലെവൽ).
പാക്കിസ്ഥാന്റെ കാർഷികമേഖലയുടെ ഏതാണ്ട് 85-90 ശതമാനവും ആശ്രയിച്ചിരുന്നത് സിന്ധുനദീ ജല കരാർ പ്രകാരം ഇന്ത്യ നൽകിയിരുന്ന വെള്ളത്തെയായിരുന്നു. ഇതു നിലച്ചതോടെ വെട്ടിലായ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ യുഎന്നിലും പല രാജ്യാന്തര വേദികളിലും ഇന്ത്യയ്ക്കെതിരെ പരാതി ഉന്നയിക്കുകയും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരെ വിളിച്ച് പരിഭവം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പാക്കിസ്ഥാൻ ഭീകരവാദം പൂർണമായും അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.
‘‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെതിരായ യുദ്ധപ്രഖ്യാപനമായി കാണുമെന്നും ഇതിനിടെ പാക്കിസ്ഥാൻ സർക്കാർ അഭിപ്രായപ്പെട്ടിരുന്നു. യുഎൻ രക്ഷാസമിതി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഷാങ്ഹായ് സഹകരണ കൗൺസിൽ തുടങ്ങിയ തലത്തിലെല്ലാം പാക്കിസ്ഥാൻ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യ വെള്ളത്തെ ആയുവൽക്കരിച്ചു എന്നും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാൻ ഭീകരവാദത്തെ സ്വന്തം നയമായി സ്വീകരിക്കുന്നിടത്തോളം കാലം സിന്ധുനദീ ജലക്കരാർ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കുക, ഭീകരവാദ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്.
1993ലെ മുംബൈ സ്ഫോടനം, 26/11 മുംബൈ ഭീകരാക്രമണം, ഉറി, പഠാൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങൾ തുടങ്ങിയവയിലെ പാക്കിസ്ഥാന്റെ പങ്കും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

