കൊച്ചി∙ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മന്ത്രി പി.രാജീവ് പ്രമുഖ വ്യവസായികൾക്കു മുന്നിൽ കേരളത്തിന്റെ ബിസിനസ് അവസരങ്ങൾ അവതരിപ്പിച്ചു. മെഡിക്കൽ ഉപകരണ നിർമാണം, ഐടി, ബയോടെക്നോളജി, ഭക്ഷ്യ സംസ്കരണം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ കേരളത്തിന്റെ മികവ് പ്രമുഖ വ്യവസായ ഗ്രൂപ്പുകളെ ബോധ്യപ്പെടുത്തി. പോളിഷ് കോൺഫെഡറേഷൻ ലെവിയാറ്റൻ ഡയറക്ടർ ജനറൽ മാൽഗോർ ഹോണുമായും കൂടിക്കാഴ്ച നടത്തി.
പോളണ്ടിനും കേരളത്തിനുമിടയിൽ സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതിന് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡ്രിപ് ക്യാപ്പിറ്റലിന്റെ സിഇഒയും സഹസ്ഥാപകനുമായ പുഷ്കർ മുകേവാറുമായുള്ള ചർച്ചയിൽ കേരളത്തിലെ ചെറുകിട ഇടത്തരം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമുള്ള സാധ്യതകൾ മന്ത്രി ചൂണ്ടിക്കാട്ടി. ട്രേഡ് എക്സ് 2026ൽ പങ്കെടുക്കുന്നതിന് ഡ്രിപ് ക്യാപ്പിറ്റലിന് ക്ഷണവും നൽകി.
പ്യുവർ സ്ഥാപകയും വ്യവസായിയുമായ ഡോ.ഷൈല തല്ലൂരിയുമായുള്ള കൂടിക്കാഴ്ചയിൽ നൈപുണ്യ വികസനം, പ്രതിഭാ വികസനം എന്നിവയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നു.
സിൻഹാസ് ജിഎംബിഎച്ച് സ്ഥാപകനും സിഇഒയുമായ രാജീവ് സിൻഹയുമായും ചർച്ച നടത്തി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.
മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി.വിഷ്ണുരാജ് തുടങ്ങിയവർ കേരളത്തിന്റെ പ്രതിനിധി സംഘത്തിലുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

