”വെറുതയല്ല അവർ കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കുന്നത്. ഇവിടുത്തെ നാട്ടുകാർ അത്രയ്ക്ക് നല്ലവരാണ്”.
അടുത്ത കാലത്തായി നോർത്ത് ഇന്ത്യയിൽ വൈറലാകുന്ന ചില റീലുകളുടെ ഉള്ളടക്കമാണിത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട
സ്ഥലമായി പല റിപ്പോർട്ടുകളിലും ഉൾപ്പെടുത്തിയതോടെ കേരളം ഇപ്പോൾ പലരുടെയും ഫേവറിറ്റ് ഡെസ്റ്റിനേഷനാണ്. ഇതിലൂടെ കേരളത്തിന്റെ പ്രാദേശിക വിപണിയിലേക്ക് ഒഴുകുന്നത് കോടികളുടെ വരുമാനമാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
കേരളത്തിലേക്കുള്ള ആഭ്യന്തര–വിദേശ വിദേശ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തേക്കാൾ 10 ശതമാനമെങ്കിലും കൂടിയെന്നാണ് വിനോദ സഞ്ചാര വകുപ്പിന്റെ വിലയിരുത്തൽ.
2024ൽ 2.2 കോടി സഞ്ചാരികളാണ് കേരളം കാണാനെത്തിയത്. കൊറോണയ്ക്ക് ശേഷം ഏറ്റവും അനുകൂലമായ സീസണായിരുന്നു കഴിഞ്ഞുപോയതെന്നും ടൂറിസം വൃത്തങ്ങൾ വിശദീകരിക്കുന്നു.
2026ലും ഇതേ ട്രെൻഡ് ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.
മുൻവര്‍ഷങ്ങളിലേത് പോലെ പ്രകൃതി ദുരന്തങ്ങൾ ഇല്ലാതിരുന്നതും സഞ്ചാരികളുടെ എണ്ണം കൂടാൻ സഹായിച്ചു. സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്.
പതിവ് കേന്ദ്രങ്ങൾക്ക് പുറമെ പുതിയ ടൂറിസം സ്പോട്ടുകൾ തേടിപ്പോകുന്നവരുടെ എണ്ണവും കൂടിയെന്നും ഇവർ വിശദീകരിച്ചു.
കഴിഞ്ഞ വർഷം 7.3 ലക്ഷം വിദേശികളാണ് കേരളത്തിലെത്തിയത്. യുകെ, യുഎസ്എ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ.
ഇക്കുറിയും ട്രെൻഡ് സമാനമാണ്. എന്നാൽ അമേരിക്കയിലുള്ള ഇന്ത്യൻ വംശജർ കേരളം സന്ദർശിക്കുന്ന പ്രവണത കൂടി വരുന്നതായും ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
റീലുകളും കാരണം
കേരളത്തിലേക്കുള്ള യാത്ര തീരുമാനിക്കുന്നതിൽ സമൂഹ മാധ്യമങ്ങളിലെ വീഡിയോകൾക്കും പങ്കുണ്ടെന്ന് പഞ്ചാബ് സ്വദേശിയായ ബ്ലോഗർ ആകാശ് സിങ് മനോരമ ഓൺലൈനോട് പറഞ്ഞു.
കേരളത്തെയും മലയാളിയെയും പ്രമേയമാക്കിയ വീഡിയോകള്‍ ചെയ്യുന്നയാളാണ് ആകാശ്. തന്റെ വീഡിയോ കണ്ട
ശേഷമാണ് കേരളത്തിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്തതെന്ന് നിരവധി പേർ വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ മിക്കവരും കരുതുന്നത് പോലെയല്ല കേരളത്തിലെ സാഹചര്യം.
ഭൂരിഭാഗം മലയാളികൾക്കും ഹിന്ദി സംസാരിക്കാൻ അറിയാമെന്നാണ് തന്റെ അനുഭവം. അതുകൊണ്ട് ഭാഷ ഒരു തടസമാകുന്നില്ല.
മലയാളിയുടെ ആതിഥ്യ മര്യാദ അനുഭവിച്ചറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഹോം സ്റ്റേയും ഹിറ്റ്
കൊറോണ കാലത്ത് തകർന്നു പോയ ഹോം സ്റ്റേ മേഖലയും ഇക്കാലയളവിൽ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. അവധി ദിവസങ്ങളിൽ പ്രധാന ഡെസ്റ്റിനേഷനുകളിലെ ഹോംസ്റ്റേകളെല്ലാം ഫുള്ളാണെന്ന് കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എംപി ശിവദത്തൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പരിപാടികൾ തിരക്ക് കൂട്ടി. കൊറോണയ്ക്ക് മുമ്പ് വരെ വിദേശികൾ മാത്രമാണ് ഹോം സ്റ്റേകളിൽ താമസിക്കാൻ തയാറായിരുന്നത്.
ഇപ്പോൾ പ്രാദേശിക സഞ്ചാരികളും എത്തുന്നുണ്ട്. ഇത് നേട്ടമായി.
സർക്കാർ സഹായം വേണം
സംസ്ഥാനത്ത് ആറായിരത്തോളം ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 1,168 എണ്ണത്തിന് മാത്രമാണ് അംഗീകാരമുള്ളത്.
ബാക്കിയുള്ളവയെക്കൂടി സർട്ടിഫൈ ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നും ശിവദത്തൻ പറഞ്ഞു. ഹോം സ്റ്റേകളെ പ്രോത്സാഹിപ്പിച്ചാൽ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഇതിലൂടെ കേരളത്തിന്റെ തനതായ സംസ്ക്കാരവും പൈതൃകവും വിനോദസഞ്ചാരികൾക്ക് അനുഭവിക്കാനും സാധിക്കും.
ഇത്തവണത്തെ ബജറ്റിൽ ഹോം സ്റ്റേ മേഖലയ്ക്ക് കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാർ ഹോം സ്റ്റേകൾക്ക് വേണ്ടി മുദ്ര ലോൺ അടക്കമുള്ള സഹായങ്ങൾ ചെയ്യുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ നാമമാത്രമാണ്. ഹോം സ്റ്റേകളുടെ ലൈസൻസിങ് ചട്ടങ്ങൾ ലഘൂകരിച്ചത് നല്ല കാര്യമാണെന്ന് അംഗീകരിക്കുന്നു.
എന്നാൽ പല ആവശ്യങ്ങളും ഇപ്പോഴും പരിഗണിച്ചിട്ടില്ല.
ഉടമസ്ഥർ സ്ഥലത്തില്ലാത്ത വീടുകളിൽ അടുത്ത ബന്ധുക്കൾക്ക് ഹോം സ്റ്റേ തുടങ്ങാൻ അനുവദിക്കുന്ന ചട്ടഭേദഗതി വൈകുകയാണ്. ഇത് സാധ്യമായാൽ അംഗീകൃത ഹോംസ്റ്റേകളുടെ എണ്ണം മൂവായിരമായി വർധിപ്പിക്കാൻ കഴിയും.
സർക്കാർ മനസ് വെച്ചാല്‍ പ്രാദേശിക വിപണിയിലേക്ക് കൂടുതൽ വരുമാനമെത്തും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

