സ്ത്രീകളും യുവാക്കളും പ്രായമായവരുമൊക്കെ പുലർച്ചെ 4 മണി മുതൽ ക്യൂ നിൽക്കുന്നു. തിക്കിത്തിരക്കുന്നത് ഒഴിവാക്കാൻ ടോക്കൺ സമ്പ്രദായം.
എന്നാലും സൂര്യൻ ഉദിക്കുമ്പോഴും ക്യൂ ബഹുദൂരം നീണ്ടിട്ടുണ്ടാകും. സാരി വാങ്ങാനുള്ള നിൽപ്പാണിത്.
ആഗോള പ്രശസ്തമായ, ഭൗമസൂചികാ പദവിയുള്ള (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ്) മൈസൂർ സിൽക്ക് സാരി.
ബെംഗളൂരുവിൽ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ (കെഎസ്ഐസി) ഷോറൂമിന് മുന്നിലാണ് പ്രത്യേഭേദമന്യേ ആളുകളുടെ ഈ കാത്തിരിപ്പ്. വിപണിയിൽ ഈ മൈസൂർ സിൽക്ക് സാരി തീരെ വിരളമായതാണ് വൻ ഡിമാൻഡിനും ക്യൂവിനും കാരണം.
ഡിമാൻഡിന് അനുസരിച്ചുള്ള ഉൽപാദനമോ സപ്ലൈയോ ഇല്ല.
മൈസൂർ സിൽക്ക് സാരിക്ക് വില 3,000 രൂപ മുതൽ 2 ലക്ഷത്തോളം രൂപവരെയാണ്. ടോക്കൺ സമ്പദ്രായം അനുസരിച്ചാണ് ഷോറൂമിലേക്ക് പ്രവേശനം.
ഒരാൾക്ക് ഒറ്റ സാരിയേ ലഭിക്കൂ. സാരി കൂടുതൽപേർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പലരും കൂട്ടത്തോടെ വാങ്ങുന്നത് ഒഴിവാക്കാനുമാണ് ഈ നിയന്ത്രണം.
കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷന് പരിമിതമായ ഉൽപാദന കേന്ദ്രങ്ങളേയുള്ളൂ.
അവിടങ്ങളിൽ ജോലി ചെയ്യുന്നത് നാമമാത്രം ആളുകളും. പുതിയ ജോലിക്കാരെ പരിശീലനം നൽകി നിയമിക്കാൻ ആറുമാസത്തിലധികം വേണ്ടിവരും.
അതുകൊണ്ടുതന്നെ, ഡിമാൻഡിന് അനുസരിച്ച് ഉൽപാദനം കൂട്ടാൻ കോർപ്പറേഷന് കഴിയുന്നില്ല.
Women queue up from 4.00 AM outside a Karnataka Soviet (sorry Silk) Industries Corporation showroom to buy silk sarees starting from ₹23,000 and going up to ₹250,000. Only 1 saree per customer and you need a token to be in the queue.
There is an ongoing shortage (or more… ഉൽപാദനക്കാർ സ്വകാര്യമേഖലയ്ക്ക് നൽകാനും കോർപറേഷന് നീക്കമില്ല. വിവാഹ സീസൺ, മതപരമായ ആഘോഷങ്ങൾ, ആചാരങ്ങൾ തുടങ്ങിയ വേളകളിലാണ് മൈസൂർ സിൽക്ക് സാരിക്ക് പൊതുവേ ഡിമാൻഡ് കൂടുന്നത്.
രാകേഷ് കൃഷ്ണൻ സിംഹ എന്നയാൾ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ മൈസൂർ സിൽക്ക് സാരിയെ വീണ്ടും ചർച്ചയാക്കുന്നത്. വിഡിയോയ്ക്ക് താഴെ കൗതുകമുണർത്തുന്ന നിരവധി കമന്റുകളും കാണാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Rakesh Krishnan Simhaൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

