ന്യൂഡൽഹി ∙ ഇന്ത്യ– സ്വതന്ത്ര വ്യാപാര കരാർ അടുത്ത 3 മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി . ഒമാൻ യുഎസുമായി ഒപ്പിട്ട
കരാർ 3 വർഷം കഴിഞ്ഞാണ് നടപ്പാക്കിയത്. എന്നാൽ ഇത്തവണ റെക്കോർഡ് വേഗത്തിൽ കരാർ പ്രാബല്യത്തിൽക്കൊണ്ടുവരാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഒമാനിൽ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാർ വഴി ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ കമ്പനിയിലെ 20% ജീവനക്കാരെ മാത്രമേ അതേ കമ്പനിയുടെ ഒമാൻ ശാഖയിലേക്കു (ഇൻട്ര–കോർപറേറ്റ് ട്രാൻസഫറീസ്–ഐസിടി) മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ഇത് 50 ശതമാനമാക്കി ഉയർത്തി.
ഇതുവഴി കൂടുതൽ ഇന്ത്യക്കാർക്ക് അവസരം ലഭിക്കും. നമ്മൾ നടത്തുന്ന നിക്ഷേപത്തിലൂടെ നമ്മുടെ തന്നെ ആളുകൾക്ക് തൊഴിൽ ലഭിക്കാൻ സാഹചര്യമൊരുങ്ങുമെന്ന് പീയൂഷ് ഗോയൽ പറഞ്ഞു.
ഒമാൻ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമാൻ നാളെ നിയമം മാറ്റിയാൽ പോലും കരാറിന്റെ പിൻബലത്തിൽ ഇന്ത്യയ്ക്ക് ഇളവു തുടരും.
നിലവിൽ ഒമാൻ 5% മുതൽ 100% ഇറക്കുമതി തീരുവ ചുമത്തുന്ന ജ്വല്ലറി, തുണിത്തരങ്ങൾ, ലെതർ, ഫുട്വെയർ, സ്പോർട്സ് ഗുഡ്സ്, പ്ലാസ്റ്റിക്സ്, ഫർണിച്ചർ, കാർഷിക ഉൽപന്നങ്ങൾ, ഫാർമ ഉൽപന്നങ്ങൾ, ഓട്ടമൊബീൽ തുടങ്ങിയവയ്ക്ക് കരാറിലൂടെ തീരുവ പൂർണമായും ഒഴിവാകും.
പകരം ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റിയയ്ക്കുന്ന ഉൽപന്നങ്ങളിൽ 94.81 ശതമാനത്തിനും തീരുവയിളവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കരാറിനു പിന്നാലെ ഒമാൻ കമ്പനികൾ ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ സന്നദ്ധത പ്രകടിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
അമുൽ കമ്പനിയുമായി ഒമാനിലെ ഒരു ഡെയറി കമ്പനി സഹകരിക്കാൻ താൽപര്യമറിയിച്ചതായി ഗോയൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

