അഫ്ഗാൻ
ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഇന്ത്യൻ സന്ദർശനത്തിന് ഈ ആഴ്ച എത്തിയിരുന്നു. എന്നാൽ മന്ത്രിക്കും മുൻപേ
പൗരൻമാർ
സംരക്ഷണത്തിനു ഇന്ത്യയിൽ എത്തിയതായി രേഖകൾ.
കഴിഞ്ഞ നാല് മാസത്തിനിടെ 500 ലധികം അഫ്ഗാൻ പൗരന്മാർക്കാണ് ഇന്ത്യ വീസ അനുവദിച്ചത്. ഇതിൽ 200ലധികം പേർ ചികിത്സയുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കാണ് എത്തിയത്. അഫ്ഗാനിലെ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ മാനുഷിക പരിഗണനയ്ക്കുള്ള തെളിവുകൂടിയാണിത്.
2025 ഏപ്രിൽ മുതലാണ് അപേക്ഷിക്കുന്നവർക്ക് വീസ അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
ഇതിൽ മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
വീസ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനെ കുറിച്ച് അടുത്തിടെ അഫ്ഗാൻ പൊതു ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി കേന്ദ്ര ആരോഗ്യമന്ത്രി
ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യൻ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉൾപ്പെടെ ഉറപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ അഫ്ഗാനിൽ ക്ലിനിക്കുകൾ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും നവംബറിൽ വാണിജ്യമന്ത്രി നൂറുദ്ദീൻ അസീസിയും ഇന്ത്യ സന്ദർശിച്ചിരുന്നു.
അതിർത്തി തർക്കത്തെ തുടർന്ന് പാക്ക്-അഫ്ഗാൻ ചെക്ക് പോസ്റ്റുകൾ രണ്ടുമാസത്തോളമായി പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് അഫ്ഗാൻ ഇന്ത്യയുമായി അടുക്കുന്നത്.
നിലവിൽ കാബൂളിൽ ഇന്ത്യ സജ്ജമാക്കിയ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് പ്രവർത്തിക്കുന്നുണ്ട്. നവംബറിൽ ഇന്ത്യ മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങൾക്കുള്ള 16 ടണ്ണിലേറെ മരുന്നുകൾ അഫ്ഗാനിൽ എത്തിച്ചിരുന്നു.
മുത്തഖിയുടെ സന്ദർശന വേളയിൽ ഇന്ത്യ 20 ആംബുലൻസുകളും അഫ്ഗാനു സമ്മാനിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

