കൊച്ചി ∙ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, 2026ലെ ആദ്യ പാദത്തോടെ നിലവിൽ വരുന്നതോടെ ആ രാജ്യത്തെ വിപണി ഇന്ത്യയ്ക്കു കൂടുതലായി തുറക്കപ്പെടും. ഇതിന്റെ ഫലമായി അടുത്ത 3 വർഷങ്ങൾക്കുള്ളിൽ അങ്ങോട്ടുള്ള കയറ്റുമതിയിൽ 200 കോടി മുതൽ 300 കോടി ഡോളറിന്റെ വർധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഇത് ഒമാനുമായുള്ള വ്യാപാരത്തിൽ ഇപ്പോൾ നിലനിൽക്കുന്ന കമ്മി കുറയ്ക്കാൻ ഇന്ത്യയ്ക്ക് സഹായകമാകും. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഒമാനിലേക്കുള്ള കയറ്റുമതി 400 കോടി ഡോളറിന്റെതായിരുന്നു.
ഇറക്കുമതി 650 കോടി ഡോളറിന്റേതും.
ഒമാൻ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങിലേക്കുമുള്ള കവാടമായതുകൊണ്ട് പുതിയ കരാർ കൂടുതൽ ചരക്കുകൾ ഈ വിപണികളിലെത്തിക്കാൻ ഇന്ത്യയെ സഹായിക്കും. ഇന്ത്യയിൽ നിന്ന് ഒമാനിൽ എത്തുന്ന തീരുവ നൽകേണ്ടാത്ത ചരക്കുകൾ ഈ വിപണികളിൽ എത്തിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്കു വലിയ നേട്ടമായിരിക്കും.
ഇത്
ഇരട്ടത്തീരുവ മൂലം വിഷമിക്കുന്ന ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് അൽപം ആശ്വാസം പകരും.
ഇന്ത്യൻ കമ്പനികൾക്ക് അവരുടെ ഒമാൻ ഓപ്പറേഷനുകളിലെ മൊത്തം ജീവനക്കാരിൽ പകുതി ഇന്ത്യക്കാരെ നിയമിക്കാമെന്ന കരാറിലെ വ്യവസ്ഥ 100 കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കും. ഐടി മേഖലയിൽ ജോലിചെയ്യുന്നവരായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.
മനുഷ്യപ്രയത്നം കൂടുതൽ ആവശ്യമായ ടെക്സ്റ്റൈൽ, കൃഷി, തുകൽ ഉൽപന്നങ്ങളാണ് ഒമാനിലേക്ക് ഇന്ത്യ മുഖ്യമായി കയറ്റുമതി ചെയ്യുന്നത്.
അതിനാൽ, ഈ മേഖലകളിൽ പണിയെടുക്കുന്ന വലിയൊരു വിഭാഗത്തിന് ഈ കരാറിന്റെ ഗുണം ലഭിക്കും. ഇന്ത്യയുടെ പാരമ്പര്യ ആരോഗ്യ മേഖലയ്ക്കും സുഖചികിത്സ മേഖലയ്ക്കും കരാർ വലിയ തോതിൽ വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ്.
കരാറനുസരിച്ച് ഈ മേഖലയിലെ ഔഷധ നിർമാണ ശാലകൾ വേഗത്തിൽ തുറക്കാൻ കഴിയും.
ഇന്ത്യയ്ക്ക് ഇനി ഒമാനിലേക്ക് തീരുവയില്ലാതെ പ്രകൃതിദത്ത തേൻ, കശുവണ്ടി, എല്ലുമാറ്റിയ മാംസം, ബേക്കറി ഉൽപന്നങ്ങൾ, മിഠായികൾ, ചോക്ലേറ്റ് പഞ്ചസാര, മിനറൽ വാട്ടർ, മൃഗ, സസ്യകൊഴുപ്പുകൾ എന്നിവ കയറ്റിയയയ്ക്കാം. 100 മുതൽ 5% വരെയാണ് ഇവയ്ക്ക് ഇപ്പോൾ ഒമാൻ ഏർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതിത്തീരുവ.
തീരുവ ഒഴിവാകുന്നതോടെ ഇവയുടെ വില കുറയുന്നതിനാൽ ഉപഭോഗം കൂടുകയും കയറ്റുമതി വർധിക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ വ്യവസായ സമൂഹം പ്രതീക്ഷിക്കുന്നു.
കരാർ അനുസരിച്ച് ഒമാനിൽ നിന്നു വരുന്ന ഈന്തപ്പഴം, മാർബിൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യ ഇറക്കുമതിത്തീരുവ ചുമത്തുകയില്ല.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X/narendramodi എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

