ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ഏഷ്യാ ഇൻഡക്സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക ” ബിഎസ്ഇ സെലക്ട് ഐപിഒ ” ആരംഭിച്ചു. ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം മനസിലാക്കാനിത് സഹായിക്കും.
വിപണി മൂല്യം, ലിക്വിഡിറ്റി, കുറഞ്ഞത് 3 മാസത്തെ ലിസ്റ്റിങ് ചരിത്രം എന്നീ മൂന്ന് പ്രാഥമിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഓഹരികൾ “ബിഎസ്ഇ സെലക്ട് ഐപിഒ” സൂചികയിൽ ഉൾപ്പെടുത്തുക.
ഇടിഎഫുകളും ഇൻഡെക്സ് ഫണ്ടുകളും പോലെയുള്ളവ നീങ്ങുന്നതിന്റെ അളവ് അറിയുന്നതിനും അതുപോലെ ഇന്ത്യയിലെ പ്രധാന മേഖലകളിലുടനീളമുള്ള പുതിയ കമ്പനികളുടെ പ്രകടനം അളക്കുന്നതിനും ഈ പുതിയ സൂചിക ഉപയോഗിക്കാം. പി എം എസ് തന്ത്രങ്ങൾ, മ്യൂച്ചൽ ഫണ്ട് സ്കീമുകൾ, ഫണ്ട് പോർട്ട്ഫോളിയോകൾ എന്നിവയുടെ ബെഞ്ച്മാർക്കിങിനും ഇത് ഉപയോഗിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]