ന്യൂഡൽഹി∙ 213.14 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ ‘മെറ്റ’. സിസിഐയുടെ തീരുമാനത്തിൽ വിയോജിക്കുന്നതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വാട്സാപ് ഉപയോക്താക്കളിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരിലാണ് സിസിഐ മെറ്റയ്ക്ക് പിഴയിട്ടത്.
ഇന്ത്യയിൽ വാട്സാപ്പിൽ നിന്നു ശേഖരിക്കുന്ന ഡേറ്റ പരസ്യ ആവശ്യത്തിനായി മറ്റു പ്ലാറ്റ്ഫോമുകളുമായി പങ്കുവയ്ക്കുന്നതാണ് കേസിന് കാരണമായത്. ഇതിന് 5 വർഷത്തേക്ക് സിസിഐ വിലക്കും ഏർപ്പെടുത്തി.
2021ലെ സ്വകാര്യതാ നയം അംഗീകാരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയോ സേവനങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മെറ്റ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]