ലൈഫ് ഇൻഷുറൻസ് പോളിസികൾ, മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ എന്നിവയുടെ പ്രീമിയത്തിനുമേൽ ചുമത്തിയിരുന്ന ചരക്കു സേവന നികുതി ഇക്കഴിഞ്ഞ സെപ്റ്റംബർ 22 മുതൽ ഒഴിവാക്കിയിരിക്കുന്നു. പുതിയ ആദായ നികുതി ക്രമം നിലവിൽ വന്നതോടെ ഇൻഷുറൻസ് പോളിസികൾ വാങ്ങാൻ ചെലവാക്കിയിരുന്ന പ്രീമിയം തുകയ്ക്ക് നികുതിയിളവ് ലഭിക്കുന്നില്ലെന്ന് വിഷമിച്ചിരുന്നവർക്ക് ഇനി ആശ്വസിക്കാം.
ഗുണം ആർക്കൊക്കെ
വ്യക്തികൾ വാങ്ങുന്ന ലൈഫ്, ആരോഗ്യ പോളിസികൾക്ക് നൽകേണ്ട
പ്രീമിയം തുകയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നിരക്ക് നിലവിലുള്ള 18ൽ നിന്ന് 0% ആയി കുറച്ചിരിക്കുന്നു. പുതിയ പോളിസികൾ വാങ്ങുന്നവർക്കു മാത്രമല്ല നിലവിലുള്ള പോളിസികൾ പുതുക്കുന്നവർക്കും ജിഎസ്ടിയിൽ വന്ന കുറവിന്റെ പ്രയോജനം ലഭിക്കും.
പൊതുവേ പറഞ്ഞാൽ സെപ്റ്റംബർ 22നോ അതിനു ശേഷമോ പുതിയ പോളിസികളിലോ പുതുക്കേണ്ട പോളിസികളിലോ അടയ്ക്കുന്ന പ്രീമിയത്തിനാണ് ഇളവ്.
എന്നാൽ നിയമത്തിന്റെ 14–ാം വകുപ്പ് പ്രകാരം പ്രീമിയം അടയ്ക്കുന്ന തീയതി, പരിരക്ഷാ സേവനം ലഭിക്കുന്ന തീയതി, ഇൻവോയ്സ് തീയതി ഇതിലേതെങ്കിലും രണ്ടെണ്ണം സെപ്റ്റംബർ 22നോ അതിനു ശേഷമോ ആയാൽ ആനുകൂല്യം ലഭിക്കും.
നേരിട്ടു ഗുണം കിട്ടും
ലൈഫ്, ആരോഗ്യ പോളിസികളിൽ പ്രീമിയം തുകയ്ക്ക് ആദായ നികുതിയിളവു ലഭിക്കുക പ്രീമിയം സർട്ടിഫിക്കറ്റ് സഹിതം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ മാത്രമാണ്. പരിധികൾക്കു വിധേയമായി വാർഷിക വരുമാനത്തിൽ പ്രീമിയം തുക ഇളവു ചെയ്യുമ്പോൾ ആദായ നികുതി സ്ലാബ് അനുസരിച്ചു മിക്കവർക്കും അഞ്ചോ പത്തോ ശതമാനം നികുതിയിളവാണു ലഭിക്കുക.
ഇതിപ്പോൾ എല്ലാവർക്കും പരിധികളും നിയന്ത്രണങ്ങളുമില്ലാതെ പ്രീമിയം അടയ്ക്കുമ്പോൾ തന്നെ ഉയർന്ന 18% കുറവിന്റെ പ്രയോജനം ലഭിക്കും.
ലൈഫ് ഇൻഷുറൻസ് പോളിസികൾ
പരമ്പരാഗത പോളിസികൾ, ടേം പോളിസികൾ, പെൻഷൻ പ്ലാനുകൾ, ആന്വിറ്റി പോളിസികൾ എന്നിങ്ങനെ ലൈഫ് ഇൻഷുറൻസ് പോളിസികളിലെല്ലാം ഇനി ജിഎസ്ടി പൂജ്യം ശതമാനമായിരിക്കും. നിലവിൽ പരമ്പരാഗത എൻഡോവ്മെന്റ് പോളിസികൾ, മണി ബാക്ക് പോളിസികളിൽ എന്നിവയിൽ ആദ്യ വർഷത്തെ പ്രീമിയം തുകയുടെ 25 ശതമാനത്തിനു മാത്രം 18 ശതമാനവും രണ്ടാം വർഷം മുതൽ പ്രീമിയം തുകയുടെ 12.5 ശതമാനത്തിന് 18 ശതമാനവും എന്ന രീതിയിൽ യഥാക്രമം 4.5%, 2.25% എന്നിങ്ങനെയാണ് ജിഎസ്ടി ചുമത്തിയിരുന്നത്. ഒറ്റത്തവണയായി അടയ്ക്കുന്ന ആന്വിറ്റി പോളിസികളിൽ പ്രീമിയം തുകയുടെ 10 ശതമാനത്തിനു മാത്രം 18% ആയിരുന്നു ജിഎസ്ടി.
ടേം പോളിസികൾ, റൈഡറുകൾ, യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ തുടങ്ങിയവക്കൊക്കെ പ്രീമിയം തുകയുടെ 18% ജിഎസ്ടി നൽകേണ്ടതുണ്ടായിരുന്നു.
ഇനി
സങ്കീർണതകളില്ലാതെ ജിഎസ്ടി ഒഴിവാകും
പുതുക്കൽ പ്രീമിയം അടയ്ക്കാൻ വൈകുമ്പോൾ ഈടാക്കുന്ന പലിശ തുകയ്ക്ക് ജിഎസ്ടി നൽകണം. ഗ്രൂപ്പ് പോളിസികളിലും തൊഴിലുടമ പണം മുടക്കുന്ന കോർപറേറ്റ് പോളിസികളിലും 18% ജിഎസ്ടി നിരക്ക് തുടരും.
ആരോഗ്യ പരിരക്ഷ പോളിസികൾ
ഫാമിലി ഫ്ലോട്ടർ പോളിസികൾ, മുതിർന്ന പൗരന്മാർക്കുള്ള പോളിസികൾ എന്നിങ്ങനെ വ്യക്തികൾ വാങ്ങുന്ന എല്ലാത്തരം മെഡിക്ലെയിം പോളിസികളിലും അടയ്ക്കേണ്ട
പ്രീമിയം തുകയ്ക്കു ജിഎസ്ടി പൂജ്യം ശതമാനമാകും. നിലവിലുള്ള പോളിസികളിൽ സെപ്റ്റംബർ 22നു ശേഷം അടയ്ക്കുന്ന ഇൻസ്റ്റാൾമെന്റ് പ്രീമിയം തുകകൾക്ക് ഉൾപ്പെടെ ആനുകൂല്യം ലഭിക്കും.
ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പോളിസികൾക്ക് 18% ആയിത്തന്നെ ജിഎസ്ടി തുടരും. പഴയ ആദായ നികുതി ക്രമത്തിൽ മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ പ്രീമിയം തുകയ്ക്ക് നികുതിയിളവിന് പരിധികളുണ്ടായിരുന്നെങ്കിൽ, മുതിർന്നവർ, നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരൊക്കെ ഉയർന്ന പ്രീമിയം നൽകി എടുക്കുന്ന പോളിസികളിൽ മുഴുവൻ തുകയ്ക്കും ജിഎസ്ടി ഒഴിവായിക്കിട്ടും.
ചില ആരോഗ്യ പോളിസികളിൽ യാത്രാ പരിരക്ഷ, അപകട ഇൻഷുറൻസ് എന്നിവ കൂട്ടിയോജിപ്പിച്ചു നൽകുമ്പോഴും ഒരുമിച്ചു കൊടുക്കേണ്ടി വരുന്ന പ്രീമിയം തുകയ്ക്ക് ജിഎസ്ടി നൽകേണ്ട.
എൽഐസി ജീവൻ ആരോഗ്യ പോലുള്ള ആരോഗ്യ പോളിസികൾ, കാൻസർ കെയർ പോളിസികൾ എന്നിവയുടെയെല്ലാം ജിഎസ്ടി പൂജ്യം ശതമാനമാകും.
വാഹന ഉടമകൾക്കും നേരിയ ആശ്വാസം
വാഹന ഇൻഷുറൻസ് പ്രീമിയത്തിന് നേരിട്ട് ജിഎസ്ടി കുറച്ചിട്ടില്ല. കാറുകൾക്ക് സെസ് ഉൾപ്പെടെയുള്ള ഉയർന്ന ജിഎസ്ടി നിരക്കിൽ വരുത്തിയ കുറവ്, വാഹനങ്ങളുടെ ഷോറൂം വില കുറയാനിടയാക്കി.
വാഹന ഇൻഷുറൻസിൽ തേഡ് പാർട്ടി പ്രീമിയം തുക ഐആർഡിഎ നിശ്ചയിച്ചിട്ടുള്ളതാണെങ്കിലും ഓൺ ഡാമേജ് പരിരക്ഷയ്ക്ക് ആദ്യ വർഷം ഷോറൂം വിലയ്ക്ക് അനുസൃതമായാണ് പ്രീമിയം ഈടാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

