തുടർച്ചയായ രണ്ടു ദിവസങ്ങളിൽ സ്വർണവില താഴ്ന്നത് വിപണിക്ക് ആശ്വാസം പകരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980ലും, പവന് 120 രൂപ കുറഞ്ഞ് 95,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ദീപാവലിക്ക് സ്വർണം വാങ്ങാനിരുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ട് രണ്ടുദിവസത്തിനിടയിൽ പവന് 1520 രൂപ കുറവ് വന്നിട്ടുണ്ട്.
ആഗോള ഇടിവ്
വരും ദിവസങ്ങളിൽ അപ്രതീക്ഷിത രാജ്യാന്തര സംഘർഷങ്ങൾ ഉണ്ടായില്ലെങ്കിൽ രാജ്യാന്തരതലത്തിൽ അടുത്ത ഒരാഴ്ചത്തേക്കെങ്കിലും വിലയിൽ കുറവുണ്ടായേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോകത്തിൽ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സ്വർണവിൽപന, സീസണിലെ വിൽപന ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തും, തുടർ ദിവസങ്ങളിൽ സ്വാഭാവികമായും വിൽപനയിൽ ഇടിവ് ഉണ്ടാകുന്നതാണ് കാരണം.
ആഗോളതലത്തിൽതന്നെ ഇത് വിലയിടിവിന് കാരണമായേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഒരു പവൻ ആഭരണത്തിന് 1,03,700 രൂപ!
ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് കേരളത്തിലെ റെക്കോഡ്. വില കുറഞ്ഞെങ്കിലും ഒരു പവൻ ആഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 1,03,700 രൂപയെങ്കിലും നൽകണം.
ദീപാവലി പ്രമാണിച്ച് ഓഹരി വിപണിയിൽ എന്നപോലെ സ്വർണത്തിന്റെയും വെള്ളിയുടെയും അവധി വ്യാപാരത്തിലും സ്പോട്ട് വ്യാപാരത്തിലും മുഹൂർത്ത വ്യാപാരം നടക്കും. ചൊവാഴ്ച ഉച്ചയ്ക്ക് 1.45 മുതൽ 2.45 വരെയാണ് ഇങ്ങനെ മുഹൂർത്ത വ്യാപാരം നടക്കുക.
തമിഴ്നാട്ടിൽ അവധി, അതിർത്തിയിൽ വിൽപന തകൃതി
ഒക്ടോബർ 20ന് കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളിലും ദീപാവലി പ്രമാണിച്ച് അവധിയാണ്.
വില കുറയുക കൂടി ചെയ്തതോടെ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ളവർ കേരളത്തിലെ അതിർത്തിജില്ലകളായ തിരുവനന്തപുരം, പാലക്കാട്, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിലേക്ക് സ്വർണം വാങ്ങാൻ എത്തുന്നതിനാൽ രാവിലെതന്നെ ഇവിടങ്ങളിൽ സ്വർണ വ്യാപാരം സജീവമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വെള്ളി വിലയും ഇന്ന് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ഗ്രാമിന് 14രൂപ താഴ്ന്ന് 180 രൂപയിലെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

