
കൊച്ചി∙ സപ്ലൈകോ വഴി നൽകുന്ന ശബരി ബ്രാൻഡ് സബ്സിഡി വെളിച്ചെണ്ണയ്ക്ക് ഓണത്തിനു മുൻപ് വില കുറയ്ക്കുമെന്നു മന്ത്രി ജി.ആർ.അനിൽ. സബ്സിഡി വെളിച്ചെണ്ണയ്ക്ക് 349 രൂപയായും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 429 രൂപയായും വില കുറച്ചിട്ടുണ്ട്.
മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപി വിലയെക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോയിലൂടെ നൽകുമെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോയുടെ ഓണച്ചന്തകൾ 25ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓണച്ചന്തയിലും സബ്സിഡി വെളിച്ചെണ്ണ ലഭ്യമാക്കും.
എല്ലാ ജില്ലകളിലും ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 26 മുതൽ ഒരു പ്രധാന ഔട്ലെറ്റിനോടു ചേർന്ന് ഓണം ഫെയർ നടത്തും.
നിയമസഭാ മണ്ഡലങ്ങളിലെ ഫെയറുകൾ 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.
ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ ഇതിനോടകം സംഭരിച്ചതായും മന്ത്രി അറിയിച്ചു. സപ്ലൈകോ വഴി ഒരു ബില്ലിന് ഒരു ലീറ്റർ കേര വെളിച്ചെണ്ണ എന്ന നിബന്ധന മാറ്റി.
457 രൂപയുടെ കേര വെളിച്ചെണ്ണ ഇനി ആവശ്യാനുസരണം വാങ്ങാം. എല്ലാ റേഷൻ കാർഡുകാർക്കും 20 കിലോ പച്ചരി/പുഴുക്കലരി സ്പെഷൽ അരിയായി കിലോയ്ക്ക് 25 രൂപ നിരക്കിൽ നൽകും.
പൊതുജനങ്ങൾക്ക് 8078323000 എന്ന നമ്പരിൽ പരാതി അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
വിപണിയിലിറങ്ങുന്ന വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വ്യാജ വെളിച്ചെണ്ണയുടെ സാന്നിധ്യം തുറന്നുകാട്ടിയ മനോരമ ന്യൂസ് വാർത്താ പരമ്പരയെ പ്രശംസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് വിതരണം 26 മുതൽ
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും 14 ഇനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെട്ട
കിറ്റുകളാണു വിതരണം ചെയ്യുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]