
ഇന്ത്യയ്ക്കുമേൽ 25% തീരുവയ്ക്ക് പുറമെ 25% കൂടിച്ചേർത്ത് 50 ശതമാനമാക്കിയത് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ കൗശലമെന്ന് വൈറ്റ്ഹൗസ്. റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ കനത്ത തീരുവ ചുമത്തുന്നത് കൂടുതൽ സമ്മർദത്തിലാക്കുക പ്രസിഡന്റ് പുട്ടിനെ ആയിരിക്കുമെന്നും യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് അദ്ദേഹം വഴങ്ങുമെന്നും ട്രംപ് കണക്കൂകൂട്ടി.
ചർച്ചകളിലേക്ക് വഴി തുറന്നത് ട്രംപിന്റെ ഈ നീക്കമാണെന്നും വൈറ്റ്ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപ് പുട്ടിനെ കണ്ടതിന് പിന്നാലെ 48 മണിക്കൂറിനകം യൂറോപ്യൻ നേതാക്കൾ വാഷിങ്ടണിലെത്തിയത് ലെവിറ്റ് ഓർമിപ്പിച്ചു. പിന്നീട് യുക്രെയ്ൻ നേതാവ് സെലെൻസ്കി ഉൾപ്പെടെയുള്ളവർ ട്രംപുമായി കൂടിക്കാഴ്ചയും നടത്തി.
ഇനി പുട്ടിൻ-സെലെൻസ്കി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയാണ് ട്രംപ്. ആ യോഗത്തിൽ മൂന്നാംകക്ഷിയായി ട്രംപും പങ്കെടുക്കും.
ഭരണത്തിലിരുന്നത് ട്രംപ് തന്നെയായിരുന്നെങ്കിൽ റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കില്ലായിരുന്നുവെന്നും ലെവിറ്റ് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് ഇതിനിടെ ആവർത്തിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ ഒരു ശതമാനത്തിലും താഴെയായിരുന്നു റഷ്യയുടെ വിഹിതം.
പിന്നീടത് 42 ശതമാനത്തിലേക്കാണ് കുതിച്ചുയർന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപ് ഇന്ത്യയിൽ നിന്നുള്ളത് ഉൾപ്പെടെ കൂടുതൽ ഉൽപന്നങ്ങൾക്ക് കഴിഞ്ഞദിവസം 50% തീരുവ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കത് വൻ തിരിച്ചടിയുമാണ്. വിശദാംശം
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് x/Karoline Leavitt, x/Daniel Torok എന്നീ അക്കൗണ്ടുകളിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]