
പ്രതിരോധശക്തി കൂടുതൽ വർധിപ്പിക്കാനായി 97 പുതിയ യുദ്ധവിമാനങ്ങൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ. വായു സേനയ്ക്കായി 97 പുത്തൻ എൽസിഎ തേജസ് മാർക്ക് 1എ ഫൈറ്റർ ജെറ്റുകൾ നിർമിക്കാനുള്ള ഓർഡർ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) കേന്ദ്രം നൽകി.
62,000 കോടി രൂപയുടേതാണ് ഡീൽ എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഒരുവർഷം മുൻപ് കേന്ദ്രം 83 മാർക്ക് 1എ ജെറ്റുകൾക്കുള്ള ഓർഡർ നൽകിയിരുന്നു. 48,000 കോടി രൂപയുടേതായിരുന്നു ആ ഡീൽ.
ഇതോടെ മൊത്തം വിമാന ഓർഡർ 180 എണ്ണമായി. ആകെ ഓർഡർ മൂല്യം 1.10 ലക്ഷം കോടി രൂപയും.
പുതിയ ഓർഡർ പ്രകാരമുള്ള വിമാനങ്ങൾ നിർമിക്കാനുള്ള അനുമതി എച്ച്എഎല്ലിന് ഉടൻ നൽകിയേക്കും. നിലവിൽ ഉപയോഗിക്കുന്ന മിഗ്-21 യുദ്ധ വിമാനങ്ങൾക്ക് പകരമായാകും ഇന്ത്യ പുത്തൻ തേജസ് വിമാനങ്ങൾ ഇറക്കുക.
ഇന്ത്യ തദ്ദേശീയമായാണ് തേജസ് ജെറ്റുകൾ നിർമിക്കുന്നതെന്നത് ‘മെയ്ക്ക് ഇൻ ഇന്ത്യ’യ്ക്കും കരുത്താണ്.
ഈ രംഗത്ത് ഇന്ത്യ വലിയ ശക്തമായി മാറുകയുമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. ഇത്തരത്തിൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുമ്പോൾ രാജ്യത്തെ നിരവധി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും അനുബന്ധ ഓർഡറുകൾ ലഭിക്കും.
അവയുടെ വരുമാനം കുതിക്കാനും അതു സഹായിക്കും. പുതിയ വിമാനങ്ങളുടെ നിർമാണഘടകങ്ങളിൽ 65 ശതമാനത്തോളവും തദ്ദേശീമായിതന്നെ ശേഖരിക്കുന്നതായിരിക്കും.
2016ലാണ് വായു സേന ആദ്യ തേജസ് യുദ്ധവിമാനം സ്വന്തമാക്കിയത്. വരുംവർഷങ്ങളോടെ സേനയുടെ പ്രധാന കരുത്തായി തേജസ് മാറിയേക്കും.
കൂടുതൽ ഓർഡറുകളും ഉടൻ
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന് 200 പുതിയ എൽസിഎ മാർക്ക്-2 ജെറ്റുകളുടെ ഓർഡറുകൾകൂടി കേന്ദ്രം നൽകിയേക്കും.
5-ാംതലമുറ അഡ്വാൻസ്ഡ് മീഡിയം കോംപാറ്റ് യുദ്ധവിമാനങ്ങളുടെ ഓർഡറുകളും നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതും 200 എണ്ണം തന്നെയായിരിക്കും.
അടുത്തിടെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 156 എൽസിഎച്ച് പ്രചണ്ഡ് ഹെലികോപ്റ്ററുകൾ വാങ്ങാനും 84 എസ്യു-30എംകെഐ ജെറ്റുകൾ അത്യാധുനിക മികവുകളോടെ അപ്ഗ്രേഡ് ചെയ്യാനും അനുമതി നൽകിയിരുന്നു. 1.6 ലക്ഷം കോടി രൂപയുടേതാണ് പദ്ധതി.
ഓഹരികൾക്ക് നേട്ടം, പിന്നെ ചാഞ്ചാട്ടം
കേന്ദ്രത്തിൽ നിന്ന് പുതിയ ഓർഡറുകൾ ലഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ എച്ച്എഎൽ ഓഹരികൾ ഇന്നൊരുഘട്ടത്തിൽ 3.5% വരെ മുന്നേറി.
ഭാരത് ഡൈനാമിക്സ് (ബിഡിഎൽ) ഉൾപ്പെടെ മറ്റ് പ്രധാന പ്രതിരോധ ഓഹരികളും ഇന്ന് ആദ്യ സെഷനിൽ നേട്ടത്തിലേറി. നിലവിൽ പക്ഷേ, നേട്ടം നിജപ്പെട്ടിട്ടുണ്ട്.
എച്ച്എഎൽ ഓഹരികളുടെ നേട്ടം 1.35 ശതമാനത്തിലേക്ക് കുറഞ്ഞു. ബിഡിഎൽ നേരിയ നഷ്ടത്തിലും വ്യാപാരം ചെയ്യുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]