
യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചിരിക്കെ, ഉത്തര കൊറിയയുമായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കി റഷ്യ. യുക്രെയ്നെതിരായ ആക്രമണം നിർത്താൻ റഷ്യ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ .
ക്രൂഡ് ഓയിൽ വിലപരിധി വെട്ടിക്കുറച്ചത് ഉൾപ്പെടെ റഷ്യയെ സാമ്പത്തികമായി തളർത്തുന്നത് ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളാണ് കൂടുതലും.
അതേസമയം, ഉപരോധത്തെ ഭയക്കുന്നില്ലെന്നും യുക്രെയ്നെതിരായ ആക്രമണം കടുപ്പിക്കുമെന്നുമായിരുന്നു പുട്ടിൻ ഭരണകൂടത്തിന്റെ പ്രതികരണം. ഇതിനിടെയാണ് ഉത്തര കൊറിയയുമായി പുട്ടിൻ കൂടുതൽ അടുക്കുന്നതും.
വാണിജ്യബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയയിൽ നിന്ന് ആപ്പിൾ, ബിയർ തുടങ്ങിയവ റഷ്യ കൂടുതലായി വാങ്ങിത്തുടങ്ങി.
റഷ്യയിൽ നിന്ന് ഗോതമ്പ്, പഞ്ചസാര, സൺഫ്ലവർ ഓയിൽ, ഇറച്ചി, മത്സ്യം, സോയാബീൻ, പാലുൽപന്നങ്ങൾ തുടങ്ങിയവയും ക്രൂഡ് ഓയിലുമാണ് ഉത്തര കൊറിയ പ്രധാനമായും വാങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും റഷ്യയുടെ സഹായം ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ ‘ബാർട്ടർ’ വ്യാപാര സമ്പ്രദായവുമുണ്ട്.
റഷ്യൻ എണ്ണയ്ക്കും ഭക്ഷ്യധാന്യങ്ങൾക്കും പകരം ആയുധങ്ങളാണ് ഉത്തര കൊറിയ തിരികെ നൽകുന്നത്. യുക്രെയ്നെതിരായ ആക്രമണത്തിന് സൈനികരെയും ആയുധങ്ങളും ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പിന്തുണ ഉത്തര കൊറിയ നൽകിയിരുന്നു.
എക്കാലവും നോർത്ത് കൊറിയ റഷ്യയ്ക്കൊപ്പമാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും പ്രഖ്യാപിച്ചിരുന്നു.
ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന 10,000 കിലോമീറ്റർ നീളുന്ന റെയിൽപ്പാത വീണ്ടും പ്രവർത്തനക്ഷമമാക്കാൻ തീരുമാനമായിട്ടുണ്ട്. പുറമെ അതിർത്തികളിൽ റോഡും പാലങ്ങളും നിർമിക്കും.
അതിർത്തിയിലൈ ടുമെൻ നദിക്കുകുറുകെ റഷ്യ നിർമിക്കുന്നത് 10 കോടി ഡോളർ (ഏകദേശം 860 കോടി രൂപ) ചെലവിട്ടുള്ള പാലമാണ്. വാണിജ്യ ബന്ധത്തിന് പുറമെ കല, കായികരംഗങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണമുണ്ട്.
രഹസ്യ സ്വഭാവമുള്ളതിനാൽ ഉത്തര കൊറിയയുടെ യഥാർഥ്യ വ്യാപാരക്കണക്കുകൾ അറിയുക എളുപ്പമല്ല.
എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം റഷ്യയും ഉത്തര കൊറിയയും തമ്മിലെ വ്യാപാരം 2023ലെ 34.4 മില്യൻ ഡോളറിൽ നിന്ന് 2024ൽ 52.9 മില്യനായി വർധിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ ചൈനയെ വൻതോതിൽ ആശ്രയിക്കുന്ന ഉത്തര കൊറിയയ്ക്ക് റഷ്യയുമായുള്ള സഹകരണം നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ഉത്തര കൊറിയയുടെ വ്യാപാരത്തിൽ 98 ശതമാനവും സുഹൃദ് രാഷ്ട്രമായ ചൈനയുമായാണ്. യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധംമൂലം നേരിട്ടേക്കാവുന്ന പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുകയാണ് ഉത്തര കൊറിയയുമായുള്ള വാണിജ്യബന്ധം ശക്തമാക്കുന്നതിലൂടെ റഷ്യയും ഉന്നമിടുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]