
സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള പണം ഉറപ്പാക്കാനായി . ജൂലൈ 22ന് കേരളം 1,000 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കിയാണിത്. 20 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കടമെടുപ്പ്.
ജൂലൈ ഒന്നിന് 2,000 കോടി രൂപ കടമെടുത്തിരുന്നു.
22ന് ആയിരം കോടി കൂടി എടുക്കുന്നതോടെ കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ഇതുവരെയുള്ള കടം 15,000 കോടി രൂപയാകും. നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ശമ്പളം-പെൻഷൻ വിതരണം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികച്ചെലവുകൾ എന്നിവയ്ക്കായാണ് കേരളം പ്രധാനമായും കടത്തെ ആശ്രയിക്കുന്നത്.
ഓരോ മാസവും സർക്കാരിന്റെ വരവും ചെലവും പരിഗണിച്ചാൽ ശരാശരി 3,000 കോടി രൂപ അധികമായി കണ്ടെത്തണം. നടപ്പുവർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രത്തിന്റെ ‘താൽക്കാലിക’ അനുമതിയോടെ കേരളം 4,000 കോടി രൂപ കടമെടുത്തിരുന്നു.
ഇതും കൂടി ചേരുന്നതാണ് 29,529 കോടി രൂപയെന്ന പരിധിയെങ്കിൽ കേരളത്തിനത് വൻ തിരിച്ചടിയാകും. ഓണക്കാല ചെലവുകൾ കൂടി മുന്നിലുണ്ടെന്നത് സംസ്ഥാന സർക്കാരിന് വൻ വെല്ലുവിളിയുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]