
കോഴിക്കോട് ∙ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അറബിക് ജ്വല്ലറിക്കായി ‘മോജൗഹരാതി ബൈ മലബാര്‍’ എന്ന് പേരില്‍ എക്സ്ക്ലൂസീവ് റീട്ടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി. ജി സി സി രാജ്യങ്ങളില്‍ പുതിയ ബ്രാന്‍ഡിനായി ആറ് ഷോറൂമുകളാണ് ആരംഭിച്ചത്.
യു എ ഇയില്‍ ഡല്‍മ മാള്‍, അജ്മാന് സിറ്റി സെന്റര്‍, ബഹ്റൈനില്‍ ബഹ്റൈന്‍ സിറ്റി സെന്റര്‍, ബാബ് അല്‍ ബഹ്റൈന്‍, സൗദി അറേബ്യയില്‍ ദമാമിലെ നഖീല്‍ മാള്‍, ഒമാനില്‍ മുത്ത്രാസൂഖ് എന്നിവിടങ്ങളിലാണ് മോജൗഹരാതി ബൈ മലബാര്‍ ഷോറൂമുകള്‍ ആരംഭിച്ചിട്ടുള്ളത്. അബുദാബിയിലെ ഡല്‍മ മാളില്‍ ആരംഭിച്ച മോജൗഹരാതി ബൈ മലബാറിന്റെ യു എ ഇയിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് അബ്ദുള്‍ സലാം കെ.പി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ സി.മായിന്‍കുട്ടി, ഡയറക്ടര്‍ അബ്ദുള്‍ മജീദ്, ഫിനാന്‍സ് ആന്റ് അഡ്മിന് ഡയറക്ടര്‍ അമീര്‍ സി എം സി, മാനുഫാക്ചറിങ് ഹെഡ് ഫൈസല്‍ എ.കെ, അറബിക് വാല്യൂചെയിന് ബിസിനസ് ഹെഡ് ഷെരീഫ് ഹസ്സനിന്, മറ്റ് സീനിയര്‍ മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയാകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിപുലീകരണം
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് 13 രാജ്യങ്ങളിലായി 400 ല്‍ അധികം ഷോറൂമുകളുണ്ട്. ലോകത്തിലെ നമ്പര്‍ വണ്‍ ആഭരണ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പായി മാറാനുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ശ്രമത്തിന്റെ ഭാഗമായി വിവിധ സംസ്കാരങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ആഭരണ ഡിസൈന്‍ ശ്രേണികള്‍ വിപുലപ്പെടുത്തുകയെന്നതാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു.
അറബ് മേഖലയില്‍ സാന്നിധ്യം സ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മോജൗഹരാതി ബൈ മലബാറിന്റെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ജി സി സി മേഖലയില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് എം പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ആഭരണ നിര്‍മ്മാണ കൗരകൗശല വിദഗ്ധര്‍ വളരെ സൂക്ഷ്മമായി നിര്‍മ്മിച്ചെടുത്തതാണ് മോജൗഹരാതി ബൈ മലബാറിന്റെ ഓരോ ആഭരണങ്ങളും. ഉത്തരവാദിത്ത ഉറവിടങ്ങളില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണവും സര്‍ട്ടിഫൈഡ് ചെയ്ത പ്രകൃതിദത്ത ഡയമണ്ടുകളും ഉപയോഗിച്ചുള്ള ആഭരണ ശ്രേണിയാണിത്.
ഉപഭോക്താക്കള്‍ക്കായി മോജൗഹരാതി പ്രോമിസും കമ്പനി നല്‍കുന്നുണ്ട്.
ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യം, പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തിയതും സര്‍ട്ടിഫൈ ചെയ്തതുമായ പ്രകൃതിദത്ത ഡയമണ്ടുകളുടെ ഉപയോഗം, ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, ബൈബാക്ക് ഗ്യാരന്റി എന്നിവെയല്ലാം ഈ പ്രോമിസില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് അബ്ദുള്‍ സലാം കെ.പി പറഞ്ഞു. അറബിക് ഡിസൈന്‍ പാരമ്പര്യത്തെ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച വ്യക്തിഗത റീട്ടെയില്‍ അനുഭവം നല്‍കുകയെന്നതാണ് പുതിയ ഷോറൂമുകളിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. എല്ലാ അഭിരുചികളിലുമുള്ള ഉപഭോക്താക്കള്‍ക്കും ഇഷ്ടപ്പെടുന്ന ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ അറബിക് ആഭരണ മേഖലയില്‍ ഏറ്റവും വിശ്വസനീയവും പ്രിയങ്കരവുമായ പേരായി മാറുകയെന്നതാണ് മോജൗഹരാതി ബൈ മലബാര്‍ എന്ന ബ്രാന്‍ഡിലൂടെ ലക്ഷ്യമിടുന്നത് ‘ അബ്ദുള്‍ സലാം കെ.
പി കൂട്ടിച്ചേര്‍ത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]