
തൃശൂർ∙ സമ്പാദ്യവും ജിയോജിത് ഫിനാൻഷ്യൽ സർവീസസും ചേർന്ന് നടത്തുന്ന 31-ാമത് സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് സെമിനാർ തൃശൂർ അശോക ഇൻ ഹോട്ടലിൽ മേയ് 23ന് വൈകിട്ട് 5.30 മുതൽ 7.30 വരെ നടക്കും. കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും.
ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, നോർത്ത് കേരള സ്റ്റേറ്റ് ഹെഡ് കെ.എ. ശബരീസ് അധ്യക്ഷത വഹിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രേറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
ദീർഘകാല ഓഹരി, മ്യൂച്വൽഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭവിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നഷ്ടപ്പെട്ട ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേറ്റിങ്, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. നിക്ഷേപകരുടെ സംശയങ്ങൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസ് റീജണൽ ഹെഡ് കെ. പ്രശാന്തൻ മറുപടി പറയും.
മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന ഒരു വർഷ സബ്സ്ക്രിപ്ഷൻ സൗജന്യം. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവുമുണ്ടാകും. വിജയികൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ നൽകും.
സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. , ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ സ്റ്റോളും ഉണ്ടായിരിക്കും. ഓഹരി വിപണിയെ കുറിച്ച് ഡോ.വി.കെ. വിജയകുമാർ എഴുതിയ പുസ്തകങ്ങളും സെമിനാറിനോട് അനുബന്ധിച്ച് വിൽപനയ്ക്ക് ഉണ്ടായിരിക്കും. രജിസ്ട്രേഷനും വിവരങ്ങൾക്കും: 9995800040 (തോമസ് സണ്ണി, ജിയോജിത്).
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Free Stock Market & Mutual Fund Seminar in Thrissur by Geojit & Manorama Sampadyam. Register Now.