
ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇ സിറ്റി മാളിൽ പുതുതായി ആരംഭിച്ച ലുലു ഡെയ്ലി കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ നാലാമത്തെ ലുലു സ്റ്റോർ ആണിത്.
എം5 മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ചിക്കപേട്ട് എംഎൽഎ ഉദയ് ബി. ഗരുഡാചാർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് ഡയറക്ടർ എ.വി. അനന്ത് എന്നിവർ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ.നിഷാദ്, ഡയറക്ടർ ഫഹാസ് അഷ്റഫ്, സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു കർണാടക റീജനൽ ഡയറക്ടർ കെ.കെ.ഷെരീഫ്, റീജനൽ മാനേജർ കെ.പി.ജമാൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ആയിരത്തിലധികം പേർക്ക് തൊഴിലും പ്രാദേശിക വിപണിക്ക് പിന്തുണയും നൽകുന്നതുമാണ് പുതിയ സ്റ്റോർ എന്ന് യൂസഫലി പറഞ്ഞു. 45,000 ചതുരശ്രഅടിയുള്ളതാണ് പുതിയ സ്റ്റോർ. 700ൽ അധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Lulu Group opens its fourth Bengaluru store, Lulu Daily, at M5 City Mall in Electronic City. This 45,000 sq ft store creates over 1000 jobs and offers ample parking.
mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-mayusuffali 4iecqo9jo4aa6q26teptt0eavj 1uemq3i66k2uvc4appn4gpuaa8-list mo-business-lulu-group