സ്വർണവില ഇന്ന് രാവിലെ നടത്തുന്നത് അപ്രതീക്ഷിതവും അതിവേഗത്തിലുമുള്ള വൻ തിരിച്ചുകയറ്റം. ഇതിനു വഴിയൊരുക്കിയതാകട്ടെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഒറ്റ ഡയലോഗും.
ഇറാന്റെ ശക്തി ക്ഷയിച്ചെന്നും യുദ്ധം ഉടൻ തീരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യാന്തര എണ്ണവില താഴ്ന്നിറങ്ങി. യുഎസ് ഡോളർ ഇൻഡക്സ് 100ൽ നിന്ന് 99 നിലവാരത്തിലെത്തി.
സ്വർണവില തിരിച്ചുകയറ്റവും ആരംഭിച്ചു.
∙ എണ്ണവില കുറയുന്നത് പണപ്പെരുപ്പപ്പേടി അകലാൻ സഹായിക്കും.
∙ പണപ്പെരുപ്പപ്പേടി അകലുന്നത് പലിശകൂടുമെന്ന പേടി മാറാൻ സഹായിക്കും. ∙ പലിശ കൂടാനുള്ള സാധ്യത മങ്ങുന്നത് ഡോളറിനെയും ട്രഷറി യീൽഡിനെയും (ബോണ്ട്) താഴ്ത്തും.
∙ ഡോളറും ബോണ്ടും താഴുന്നത് സ്വർണ നിക്ഷേപത്തെ ആകർഷകമാക്കും. വിലയും ഉയരും.
∙ വില കുറഞ്ഞതു മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം (ഡിപ് ബയിങ്) കൂടിയതും സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി.
രാജ്യാന്തര സ്വർണവില ഔൺസിന് 119.87 ഡോളർ തിരിച്ചുകയറി 4,722.81 ഡോളറിലെത്തി.
ഒരുവേള വില 4,599ലേക്ക് ഇടിഞ്ഞ ശേഷമാണ് തിരിച്ചുകയറ്റം. കേരളത്തിൽ ഇന്നലെ 5,000 രൂപയ്ക്കുമേൽ താഴ്ന്ന പവൻ വില ഇന്ന് 480 രൂപ വർധിച്ച് 1,10,680 രൂപയായി.
60 രൂപ ഉയർന്ന് 13,835 രൂപയാണ് ഗ്രാമിന്.
നെതന്യാഹുവിന്റെ പ്രസ്താവന ഉണ്ടായിരുന്നില്ലെങ്കിൽ രാജ്യാന്തരവില 4,500 ഡോളറിന് താഴേക്ക് വീഴാമായിരുന്നു എന്നാണ് വിലയിരുത്തൽ. കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയ്ക്ക് താഴെയും എത്തുമായിരുന്നു.
∙ കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 11,425 രൂപയായി.
വെള്ളിവില ഗ്രാമിന് 5 രൂപ താഴ്ന്ന് 255 രൂപ.
∙ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 50 രൂപ ഉയർത്തി ഗ്രാമിന് 11,370 രൂപ. വെള്ളിക്ക് 255 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

