
ഉയർന്ന മുറിവാടകയുള്ള ഹോട്ടലുകളിലെ റസ്റ്ററന്റ് നികുതി കുത്തനെ കൂട്ടി
തിരുവനന്തപുരം ∙ ഉയർന്ന മുറിവാടക ഈടാക്കുന്ന ഹോട്ടലുകൾക്ക് ഒപ്പമുള്ള റസ്റ്ററന്റിലെ നികുതി കുതിച്ചുയരും. ദിവസവും 7,500 രൂപയ്ക്കുമേൽ മുറിവാടകയുള്ള ഹോട്ടലുകളിലെ റസ്റ്ററന്റിൽ നിലവിൽ ഭക്ഷണത്തിന് ഇൗടാക്കുന്ന 5% ജിഎസ്ടി, 18 ശതമാനമായാണ് വർധിക്കുക. ഹോട്ടലുകൾക്ക് ഇതുവഴി ഇൻപുട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാം. ജിഎസ്ടി കൗൺസിൽ തീരുമാനപ്രകാരം ഇറക്കിയ വിജ്ഞാപനത്തിന്റെ ഭാഗമായാണു നികുതി വർധന.
അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ ജിഎസ്ടി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 31നു മുൻപ് ഓപ്ഷൻ ഫയൽ ചെയ്യണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. ഇപ്പോൾ ഈ സ്കീമിലുള്ളവർ പുതുതായി അപേക്ഷിക്കേണ്ടതില്ല. ഇനി തുടർ സീരീസിലുള്ള ഇൻവോയ്സ് ആണ് എല്ലാവരും ഉപയോഗിക്കേണ്ടത്.
2017-2018 മുതൽ 2024-25 വരെ ഏതെങ്കിലും ഒരു വർഷത്തിൽ വിറ്റുവരവ് 5 കോടി കടന്നിട്ടുണ്ടെങ്കിൽ ഇനി ബിടുബി ഇടപാടിന് ഇ–ഇൻവോയ്‌സിങ് ഉറപ്പാക്കണം. ഇല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല. ശിക്ഷയും ലഭിക്കും. ജിഎസ്ടിആർ-1, 3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നവർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിങ് സ്കീമായ ക്യുആർഎംപി അടുത്തവർഷം ആദ്യപാദം മുതൽ തന്നെ പ്രയോജനപ്പെടുത്താം. ഇപ്പോൾ ക്യുആർഎംപി സ്കീമിലുള്ളവർക്ക് പ്രതിമാസ റിട്ടേൺ സംവിധാനത്തിലേക്കു മാറുകയും ചെയ്യാം.
2017-18, 2018-19, 2019-20 വർഷങ്ങളിലേക്ക് സെക്‌ഷൻ 73 പ്രകാരം നികുതി നിർണയ ഉത്തരവുകൾ ലഭിച്ചവർക്ക് ആംനെസ്റ്റി പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ ഇൗ മാസംതന്നെ നികുതി അടയ്ക്കണം. ജൂൺ 30നുള്ളിൽ ഫയൽ ചെയ്യണം. 2017-18 മുതൽ 2022-23 വരെ ഏതെങ്കിലും വർഷം ജിഎസ്ടിആർ 9സി ഫയൽ ചെയ്യാത്തവർ ഈ മാസം 31നു മുൻപ് ഫയൽ ചെയ്താൽ ലേറ്റ് ഫീ ഒഴിവാക്കും.
English Summary:
Kerala Hotel Tax Increase: The GST on restaurants in high-rent Kerala hotels will jump from 5% to 18%, impacting businesses and consumers alike. New GST rules regarding e-invoicing, QRMP, and amnesty schemes are also in effect.
71bgngb2shc4autgr084ifo08f mo-business-goodsandservicetax 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-tax mo-travel-hotels