കൊച്ചി∙ കൊല്ലത്തെയും കോട്ടയത്തെയും കരിമീനിനു കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്. ഈ ജില്ലകളിൽ കരിമീനിന്റെ ഉൽപാദനം, സംരക്ഷണം, തൊഴിൽ വരുമാന പദ്ധതികൾക്കു കേന്ദ്ര സഹായം ലഭിക്കും. കേന്ദ്ര മന്ത്രാലയം വിജ്ഞാപനം ചെയ്ത ഫിഷറീസ് ക്ലസ്റ്റർ ഡവലപ്മെന്റ് പദ്ധതിയിൽ ‘കരിമീൻ ക്ലസ്റ്റർ’ ആയി കൊല്ലം ജില്ലയെ ഉൾപ്പെടുത്തി.

Image Credit: AALA IMAGES/shutterstock

ഈ ക്ലസ്റ്ററിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്ത ജില്ലയായി കോട്ടയത്തെയും തിരഞ്ഞെടുത്തു. കേന്ദ്ര മാനദണ്ഡം അനുസരിച്ച് ക്ലസ്റ്റർ അധിഷ്ഠിത പ്രവർത്തനങ്ങൾ നടത്താൻ ആവശ്യപ്പെട്ടു കേന്ദ്രമന്ത്രാലയം സംസ്ഥാന ഫിഷറീസ് വകുപ്പിനു കത്തു നൽകി.

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ കീഴിലുള്ള ഫിഷറീസ് ക്ലസ്റ്റർ ഡവലപ്മെന്റ് പ്രോഗ്രാമിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നു 17 ക്ലസ്റ്ററുകളാണു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കേരളത്തിൽ ഏറ്റവും രുചികരമായ കരിമീൻ കിട്ടുന്നതു കൊല്ലം ജില്ലയിലെ കാഞ്ഞിരോട് കായൽ പ്രദേശത്തു നിന്നാണെന്നു കുഫോസിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു.

English Summary:

Karimeen cultivation receives a significant boost with central government support. The Pradhan Mantri Matsya Sampada Yojana funds initiatives in Kollam and Kottayam, focusing on production, conservation, and job creation within the thriving black fish industry.