ആഭ്യന്തര റബർവില ഏറെക്കാലത്തിനുശേഷം വീണ്ടും 200 രൂപയിൽ. വിപണിയിലേക്ക് സ്റ്റോക്ക് വരവ് കുറഞ്ഞ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിലായിരുന്ന രാജ്യാന്തരവില ക്രൂഡ് ഓയിൽ വില വർധനയെ തുടർന്ന് താഴേക്കിറങ്ങി. ബാങ്കോക്കിൽ ഒരു രൂപ കിലോയ്ക്ക് കുറഞ്ഞു.

Image : Shutterstock/Santhosh Varghese

കൊച്ചി വിപണിയിൽ വെളിച്ചെണ്ണവില റെക്കോർഡ് മുന്നേറ്റം തുടരുന്നു. 100 രൂപ കൂടി വർധിച്ചു. മികച്ച ഡിമാൻഡിന്റെ കരുത്തുമായി കുരുമുളക് വിലയും കൂടുന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകൾക്ക് മാറ്റമില്ല.

Image : iStock/AALA IMAGES

കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Rubber price rises to Rs200 after a long-time, Coconut oil hits all-time high.